കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപരെ തൂണില്‍ക്കെട്ടി തല്ലാറുണ്ട്: ഹസാരെ

  • By Lakshmi
Google Oneindia Malayalam News

Anna Hazare
മുംബൈ: മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമമായ റെലഗന്‍ സിദ്ധിയില്‍ മദ്യപാനികളെ കെട്ടിയിട്ട് അടിക്കാറുണ്ടെന്ന ഗാന്ധിയന്‍ അണ്ണ ഹസാരെയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. ഒരു ചാനലിനോടാണ് ഹസാരെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഗാന്ധിയനായി അറിയപ്പെടുന്ന ഹസാരെ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ നിന്ന് വ്യതിചലിച്ച് പ്രവര്‍ത്തുന്നതായി നേരത്തേ തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇത് ശരിവയ്ക്കുന്നതാണ് ഹസാരെയുടെ തന്നെ വെളിപ്പെടുത്തല്‍.

മദ്യപാനികളെ ഞങ്ങള്‍ മൂന്ന് തവണ താക്കീത് ചെയ്യും. അത് അനുസരിക്കാവരെ വഴിച്ചിഴച്ച് അമ്പലത്തില്‍ കൊണ്ടുപോയി കുടിക്കില്ലെന്ന് സത്യം ചെയ്യിക്കും. എന്നിട്ടും മദ്യപിക്കുന്നവരെ അമ്പലത്തിന് സമീപത്തുള്ള തൂണില്‍ കെട്ടിയിട്ട് അടിക്കാറുണ്ട്- ഹസാരെ പറഞ്ഞു.

താലിബാന്‍കാര്‍ സംസാരിക്കുന്ന രീതിയിലാണ് ഹസാരെ സംസാരിച്ചത് എന്നാണ് ഇതിനോട് കോണ്‍ഗ്രസ് പ്രതികരിച്ചത്. മദ്യപാനം അവസാനിപ്പിക്കേണ്ടത് ഹസാരെയുടെ രീതിയിലൂടെയല്ല എന്ന് ബി ജെ പിയും പ്രതികരിച്ചിട്ടുണ്ട്.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കണം എന്ന പ്രസ്താവനയിലൂടെ ഹസാരെ മുമ്പും വിവാദത്തിലായിരുന്നു. ഗാന്ധിയര്‍ മാര്‍ഗ്ഗത്തിലാണ് താനെന്ന് പറയുമ്പോഴും ലോക്പാല്‍ ബില്ലിനും മറ്റും വേണ്ടി ഹസാരെ നടത്തുന്ന കടുംപിടുത്തം അദ്ദേഹത്തിന്റെ ഉള്ളിലെ പഴയ മിലിട്ടറിക്കാരനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് വിമര്‍ശകര്‍ പൊതുവേ പറുന്നത്.

സമരത്തിന്റെ പലഘട്ടങ്ങളിലായി ആദ്യകാലത്ത് അദ്ദേഹത്തെ അനുകൂലിച്ചിരുന്ന പലപ്രമുഖരും പിന്‍മാറിയിരുന്നു. സമരരീതി ജനാധിപത്യരീതിയില്‍ നിന്നും വ്യതിചലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും പിന്മാറിയത്.

English summary
Anna Hazare's remedy for alcohol addiction - a public flogging - has not gone down well with political parties and has drawn angry reactions in cyberspace too,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X