കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാരുടെ ഫോണ്‍കുടിശ്ശിക ഒമ്പത് കോടി

Google Oneindia Malayalam News

Mtnl
ന്യൂഡല്‍ഹി: സിറ്റിങ് എംപിമാരും മുന്‍ എംപിമാരും ചേര്‍ന്ന് പൊതുമേഖലയിലുള്ള എംടിഎന്‍എല്ലിനു നല്‍കാനുള്ളത്‌ ഒമ്പത് കോടി രൂപ. സര്‍ക്കാര്‍ അനുവദിച്ച സൗജന്യകോളുകള്‍ക്കുശേഷമുള്ള തുകയാണിതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു ചോദ്യത്തിനു മറുപടിയായി കമ്പനി അറിയിച്ചു.

399 എംപിമാരുടെ കുടിശ്ശിക 7.10 കോടി രൂപയും ആറ് സിറ്റിങ് അംഗങ്ങളുടെ കുടിശ്ശിക 1.79 കോടി രൂപയുമാണ്. ലിസ്റ്റ് പരിശോധിക്കുമ്പോള്‍ മുന്‍ രാജ്യസഭാ അംഗം(ബിജെപി) ജനാര്‍ദ്ദന്‍ യാദവാണ് ഒന്നാം സ്ഥാനത്ത്. 22.29 ലക്ഷം രൂപയാണ് യാദവ് അടയ്ക്കാനുള്ളത്. കോണ്‍ഗ്രസ്സിന്റെ ലോകസഭാ എംപിയായിരുന്ന ബസവരാജു 17.20 ലക്ഷവും രാജ്യസഭാ എംപി(കോണ്‍ഗ്രസ്) കെ മുഹമ്മദ് ഖാന്‍ 15.28 ലക്ഷവും നല്‍കാനുണ്ട്.

സിറ്റിങ് എംപിമാരുടെ പട്ടികയില്‍ രാജ്യസഭാ എംപി(കോണ്‍ഗ്രസ്) എം പി നരേന്ദര്‍ ബുധാനിയയാണ് ഏറ്റവും മുന്നില്‍. 13.37 ലക്ഷം രൂപയാണ് കുടിശ്ശിക. ജനതാ ദളിന്റെ ലോകസഭാ എംപി രാം സുന്ദര്‍ ദാസ് 9.49 ലക്ഷവും കോണ്‍ഗ്രസിന്റെ ഭക്ത ചരണ്‍ ദാസ് 3.31 ലക്ഷവും അടയ്ക്കാനുണ്ട്. എംപിമാര്‍ക്ക് ഡയല്‍ അപ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടി 1.5 ലക്ഷം ഫ്രീ കോളുകളാണ് എംടിഎന്‍എല്‍ നല്‍കാറുള്ളത്. അതിനുശേഷം വിളിച്ച കോളുകളുടെ ബില്ലുകളാണ് നല്‍കാനുള്ളത്.

സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനുകളില്‍ നിന്നും ശമ്പളത്തില്‍ നിന്നും കുടിശ്ശിക കട്ട് ചെയ്‌തെടുക്കാന്‍ എംടിഎന്‍എല്ലിനു സാധിക്കും. എന്നാല്‍ പൊതുമേഖലാ സ്ഥാപനം അങ്ങനെ ചെയ്യുമോയെന്ന കാര്യം സംശയമാണ്- വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ അറിയിച്ചു.

English summary
Sitting and former MPs from various parties owe a staggering Rs.9 crore to state-run telecom provider MTNL, over and above the free calls they are allowed, a reply to a Right to Information (RTI) query revealed Tuesday-TOI reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X