മുല്ലപ്പെരിയാറിലെ വെളളം വേണ്ടെന്ന് ജോസഫ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് പിടിവാശി ഉപേക്ഷിക്കണം. തമിഴ്‌നാടിന് ആവശ്യമായ വെള്ളം ഇപ്പോള്‍ ലഭിക്കുന്ന അളവില്‍നിന്ന് ഒരു തുള്ളി പോലും കുറയാതെ കൊടുക്കാന്‍ കേരളം തയാറാണ്. ഇതിനായി കരാറില്‍ ഏര്‍പ്പെടാം. ഇക്കാര്യം സുപ്രീംകോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മുല്ലപ്പെരിയാറിലെ സ്ഥിതി അത്യന്തം ആശങ്കാജനകമാണ്. ജൂലൈ 26 നുശേഷം ഇരുപതിലേറെ ഭൂചലനമുണ്ടായി. കൂടുതല്‍ ശക്തമായ ഭൂചലമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. അണക്കെട്ട് കേരളത്തിലെ 30 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയാണ്. പുതിയ അണക്കെട്ടിനു വേണ്ടിയുളള പ്രാരംഭ നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ പാര്‍ട്ടികള്‍ അഭിപ്രായം വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നവംബര്‍ 18 വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനങ്ങളെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്.മേല്‍പ്പാലത്തില്‍ ഉള്‍പ്പെടെ മുന്‍പുണ്ടായിരുന്ന ചോര്‍ച്ചകള്‍ വര്‍ധിച്ചു. ഗ്യാലറിക്കു സമീപം ഉറവയും കണ്ടെത്തി.
പതിനെട്ടാംബ്ലോക്കിലെ ചോര്‍ച്ചയും അണക്കെട്ടിന്റെ പിന്‍വശത്ത് ഇടതുഭാഗത്തായി മണ്ണില്‍നിന്ന് ഒഴുകിവരുന്ന ചോര്‍ച്ചയുമാണ് പ്രകടമായി വര്‍ധിച്ചിട്ടുള്ളത്. ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണു ചോര്‍ച്ച വര്‍ധിച്ചതായി കണ്ടെത്തിയത്.












Click it and Unblock the Notifications