കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ പേടകം: സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി

Google Oneindia Malayalam News

Russia
മോസ്‌കോ: സാങ്കേതിക തകരാറുമൂലം ഭൂമിയുടെ ഭ്രമണപഥത്തില്‍ കുടുങ്ങി കിടക്കുന്ന റഷ്യന്‍ ബഹിരാകാശ പേടകത്തില്‍ നിന്നു സിഗ്നലുകള്‍ ലഭിച്ചു തുടങ്ങിയതായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി(ഇഎസ്എ) അറിയിച്ചു.

ഫോബോസ്-ഗ്രന്റ് പ്രോബില്‍ നിന്നുള്ള സിഗ്നലുകള്‍ ആസ്‌ത്രേലിയയിലെ പെര്‍ത്തിലുള്ള ട്രാക്കിങ് സ്റ്റേഷനിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സിഗ്നലുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ സാങ്കേതികപ്രശ്‌നം പരിഹരിക്കുന്നതില്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ ഒരു പരിധിവരെ വിജയിച്ചുവെന്നുവേണം മനസ്സിലാക്കാന്‍.

ചൊവ്വാ പര്യവേഷണത്തിനായി 1700 ലക്ഷം ഡോളര്‍ മുടക്കി നിര്‍മിച്ച പേടകം ഏത് നിമിഷവും ഭൂമിയിലേക്ക് വീഴുമെന്ന അവസ്ഥയിലായിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സിഗ്നലുകളുടെ ശേഷി കുറവായതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട ഡിഷ് സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തിയ റോക്കറ്റില്‍ നിന്നു ബന്ധം വിച്ഛേദിക്കപ്പെട്ട ഉടനെ പേടകത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ റഷ്യന്‍ ശാസ്ത്രകാരന്മാര്‍ പരാജയപ്പെട്ടാല്‍ ഡിസംബറോടുകൂടി പേടകം ഭൂമിയില്‍ പതിക്കും. വാഹനത്തിലെ ഇന്ധനം അത്യന്തം മാരകമായ വിഷങ്ങളിലൊന്നായതിനാല്‍ ശാസ്ത്രജ്ഞര്‍ ഏത് വിധേനയും പേടകത്തെ പ്രവര്‍ത്തന സജ്ജമാക്കാനുള്ള ശ്രമത്തിലാണ്.

English summary
Contact has finally been made with Russia's troubled Mars mission, says the European Space Agency (Esa).
 
 The agency reports that its tracking station in Perth, Australia, picked up a signal from the Phobos-Grunt probe-BBC reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X