കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉസ്താദ് സുല്‍ത്താന്‍ ഖാന്‍ അന്തരിച്ചു

Google Oneindia Malayalam News

മുംബൈ: സാരംഗി വിദ്വാനും ഹിന്ദി സിനിമാ പിന്നണിഗായകനുമായ പത്മഭൂഷണ്‍ ഉസ്താദ് സുല്‍ത്താന്‍ ഖാന്‍(71) അന്തരിച്ചു.
കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെ മാസങ്ങളായി ഡയാലിസിസിനു വിധേയനായി കൊണ്ടിരിക്കുകയായിരുന്നു. അന്ത്യാഭിലാഷപ്രകാരം ജോധ്പൂരിലാണ് സംഗീതപ്രതിഭയെ അടക്കം ചെയ്യുന്നത്.

സാരംഗി എന്ന സംഗീത ഉപകരണത്തെ ജനപ്രിയമാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചു. ശാസ്ത്രീയസംഗീതത്തിനും പോപ്പ് മ്യൂസിക്കിനും ഒരു പോലെ പ്രധാന്യം കൊടുത്ത കലാകാരനാണ് ഉസ്താദ്. പോപ്പ് മ്യൂസിക് ഹിന്ദി സംഗീതം കീഴടക്കിയ കാലത്ത് പിയാ ബസന്തി എന്ന ആല്‍ബവുമായെത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ ഉസ്താദ് മഖ്ബൂര്‍, ഹം ദില്‍ ദെ ചുകെ സനം എന്നീ സിനിമകള്‍ക്കുവേണ്ടി പാടിയ പാട്ടുകള്‍ സൂപ്പര്‍ഹിറ്റായിരുന്നു.

1940 ജനിച്ച സുല്‍ത്താന്‍ ഖാന്റെ ആദ്യപ്രകടനം പതിനൊന്നാം വയസ്സിലായിരുന്നു. പിതാവ് ഗുലാബ് ഖാനില്‍ നിന്നാണ് സാരംഗിയും ശാസ്ത്രീയസംഗീതവും പഠിച്ച സുല്‍ത്താന്‍ അധികം താമസിയാതെ 'സാരംഗി ഉസ്ദാത്' എന്ന പേരില്‍ ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങി.

English summary
Ustad Sultan Khan, known for his classical sarangi performances and playback singing in Hindi cinema, died in Mumbai this afternoon. He was 71.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X