സീരിയല്‍ നടിയുടെ മരണത്തില്‍ ദുരൂഹതയെന്ന്
കോഴിക്കോട്: സിനിമ-സീരിയല്‍ നടിയായ പ്രിയങ്ക(21)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന മാതാപിതാക്കള്‍. കഴിഞ്ഞ ഞായറാഴ്ചയാണ് കോഴിക്കോട്ടെ അശോകപുരത്തെ ഒരു ഫ്‌ളാറ്റില്‍ നടിയെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താമരശേരി സ്വദേശിയായ റഹീം എന്നയാള്‍ വാടകക്കെടുത്ത ഫ്‌ളാറ്റിലാണ് പ്രിയങ്കയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. റഹീമാണ് മകളെ കൂട്ടിക്കൊണ്ടു പോയതെന്ന് അമ്മ ജയലക്ഷ്മി ആരോപിയ്്ക്കുന്നു. വിഷം അകത്തു ചെന്ന് അവശനിലയിലായ യുവതിയെ റഹീമിന്റെ സുഹൃത്തുക്കള്‍ രണ്ടുപേരാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്.
പ്രിയങ്കയുടെ മാതാപിതാക്കള്‍ വേര്‍പെട്ടു കഴിയുകയാണ്. മാതാവ് ജയലക്ഷമി മറ്റൊരു വിവാഹം കഴിച്ച് എരഞ്ഞിപ്പാലത്താണ് താമസിക്കുന്നത്. റഹീമിന്റെ നീക്കത്തില്‍ ഗൂഡലക്ഷ്യമുണെ്ടന്ന് പ്രിയങ്കയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം റഹീമിനെതിരെ ഉയര്‍ന്നിരിയ്ക്കുന്ന ആരോപണങ്ങളെക്കുറിച്ച് പൊലീസ് വേണ്ട രീതിയില്‍ അന്വേഷണം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
ചില സീരിയലുകളില്‍ അഭിനയിച്ച പ്രിയങ്ക ഏതാനും വീഡിയോ ആല്‍ബങ്ങളിലും വലിയങ്ങാടി എന്ന സിനിമയിലും വേഷമിട്ടുണ്ട്.












Click it and Unblock the Notifications