മുല്ലപ്പെരിയാര്‍: താരങ്ങള്‍ക്ക് ഭയമെന്ന് തിലകന്‍

കേരള സര്‍വ്വകലാശാലാ യൂണിയന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തിലകന്‍. ഡാം 999 എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന തിലകനെ സിനിമാസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംവിധായകന്‍ സോഹന്‍ റോയിക്ക് ഒഴിവാക്കേണ്ടി വന്നിരുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതുവരെ താന്‍ ചലച്ചിത്രഅവാര്‍ഡ് സ്വീകരിക്കില്ലെന്ന് പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത് കഴിഞ്ഞ ദിവസം അവാര്‍ഡ് വിതരണച്ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
ഇതിനെതിരെ രംഗത്തെത്തിയ സലിം കുമാര്‍, ഏറെക്കാലമായി നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ ഇതുവരെ സിനിമാ ലോകം പ്രതികരിക്കാതിരുന്നത് സ്വന്തം നട്ടെല്ല് തമിഴ്‌നാട്ടില്‍ പണയം വച്ചതുകൊണ്ടാണെന്നും ഇപ്പോള്‍ പ്രതികരിച്ച് രംഗത്തെത്തിയിവരെ ഉരുളന്‍ കല്ലുകൊണ്ട് എറിയണമെന്നും പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് തിലകനും രംഗത്തെത്തിയിരിക്കുന്നത്. സുരേഷ് ഗോപി, റിമ കല്ലിങ്കല്‍ സംവിധായകന്‍ ആഷിക് അബു എന്നിവരെല്ലാം മുല്ലപ്പെരിയാര്‍ കാംപെയിനില്‍ രംഗത്തുണ്ട്. എന്നാല്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹല്‍ലാല്‍ എന്നിവരും മറ്റു നടീനടന്മാരും ഇക്കാര്യത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം ഷൂട്ടിങിനായി തിരുവനന്തപുരത്തെത്തിയ തമിഴ് സംവിധായകനും നടുമായ ചേരന്‍ സംഭവം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും പ്രശ്‌നത്തില്‍ ഒരു വിഭാഗം കള്ളം പറയുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications