കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഖ്‌ന കേസ്:റിട്ട. ലഫ്. ജന. അവ്‌ദേശ് കുറ്റക്കാരന്‍

  • By Ajith Babu
Google Oneindia Malayalam News

ഗുവാഹത്തി: സുഖ്‌ന ഭൂമി കുംഭകോണക്കേസില്‍ മുന്‍ ലഫ്. ജനറലും സൈനിക സെക്രട്ടറിയുമായിരുന്ന അവ്‌ദേശ് പ്രകാശ് കുറ്റക്കാരനാണെന്ന് സൈനിക കോടതി കണ്ടെത്തി.

സൈനികപദവിയില്‍ പുറത്താക്കാനും കോടതി ഉത്തരവിട്ടു. പശ്ചിമബംഗാളിലെ സുഖ്‌നയില്‍ സൈന്യത്തിന്റെ കീഴിലുള്ള 71 ഏക്കര്‍ സ്ഥലം അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അവ്‌ദേശ് പ്രകാശ് കോര്‍ട്ട് മാര്‍ഷല്‍ നേരിടുന്ന ഏറ്റവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാകും.

2008 ല്‍ പശ്ചിമ ബംഗാളിലെ സിലിഗുഡിക്കു സമീപം സുഖ്‌ന സൈനിക കേന്ദ്രത്തിന് തൊട്ടടുത്തുള്ള ഭൂമിയില്‍ സ്വകാര്യ ട്രസ്റ്റിന് വിദ്യാഭ്യാസ സ്ഥാപനം പണിയുന്നതിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് സുഖ്‌ന ഭൂമി കുംഭകോണം എന്ന് അറിയപ്പെടുന്നത്.

ഇടപാടില്‍ അവ്‌ദേശിനു പുറമേ 33 കോര്‍ കമാന്‍ഡര്‍ ആര്‍.കെ. റാഠും കുറ്റക്കാരനാണെന്നു ഈ വര്‍ഷം ജനുവരിയില്‍ സൈനിക കോടതി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് സീനിയോറിറ്റിയും പെന്‍ഷനും വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഈ കേസില്‍ റാഠിനു ലഭിച്ചിരുന്നു.

English summary
Retired Military Secretary Lieutenant General Avadesh Prakash was found guilty on three counts by an army court on Saturday in connection to the Sukna land scam case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X