Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശനിക്ഷേപം: തീരുമാനം മരവിപ്പിച്ചു

Mamata
കൊല്‍ക്കത്ത: ഘടകകക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാകുന്നതുവരെ മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍പ്പനകേന്ദ്രങ്ങളില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം യുപിഎ സര്‍ക്കാര്‍ മരവിപ്പിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭാ തീരുമാനം മരവിപ്പിക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ചയുണ്ടാവുമെന്നാണ് കരുതുന്നത്.

ഒടുവില്‍ പ്രതിപക്ഷകക്ഷികളുടെയും ഘടകകക്ഷികളുടെയും സമ്മര്‍ദ്ദത്തിനും പ്രതിഷേധങ്ങള്‍ക്കും മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്നു വേണം കരുതാന്‍. പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാനുള്ള അടവുനയമാണ് ഇതെന്ന് പ്രതിപക്ഷം സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മരവിപ്പിക്കലല്ല, തീരുമാനം പിന്‍വലിക്കലാണ് വേണ്ടതെന്നും ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നും ബിജെപിയും ഇടതുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ ഘടകകക്ഷികളും ചില കോണ്‍ഗ്രസ് എംപിമാരും വിദേശനിക്ഷേപ തീരുമാനത്തിനെതിരേ പരസ്യമായി രംഗത്തുവന്നത് സര്‍ക്കാറിനെ വെട്ടിലാക്കിയിരുന്നു. തീരുമാനം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെ ഒന്നിലേറെ തവണ പ്രഖ്യാപിച്ചിരുന്നതുമാണ്.

പ്രധാനമന്ത്രി തന്നെ നേരിട്ടുവിളിച്ച് മമതാ ബാനര്‍ജിയുമായി ഈ വിഷയം സംസാരിച്ചിരുന്നു. കൂടാതെ കൊല്‍ക്കത്തയിലെത്തിയ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി മമതയുമായി രണ്ടു തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാര്‍ലമെന്റില്‍ വോട്ടെടുപ്പ് ഉണ്ടായാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ 18 എംപിമാരുടെ പിന്തുണയില്ലെങ്കില്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്നുറപ്പായതോടെയാണ് ഈ കീഴടങ്ങല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+