കുപ്രചരണങ്ങളില്‍ മലയാളികള്‍ വീഴരുത്: ജയലളിത

ഭാഷാടിസ്ഥാനത്തില്‍ അക്രമം കര്‍ശനമായി ചെറുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞദിവസം കമ്പം, ഗൂഡല്ലൂര്‍ മേഖലകളിലുണ്ടായ അക്രമങ്ങളെത്തുടര്‍ന്നാണ് നിര്‍ദ്ദേശം.
അക്രമങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് കര്‍ശനനടപടിയെടുക്കണമെന്നും, അക്രമങ്ങള്‍ ഇന്റലിന്‍ജന്‍സ് വീഴ്ചയായി കണക്കാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെത്തുടര്‍ന്നു തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കെതിരെ അക്രമമുണ്ടായ സംഭവത്തില്‍ ഇന്റലിജന്‍സ് ഡിഐജി മാണിക്യവേലിനെ മാറ്റി. കമ്പം, തേനി മേഖലകളില്‍ ആക്രമണമുണ്ടാവുമെന്ന് മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ഇന്റലിജന്‍സിനെ സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
ഇതിനിടെ ഫെബ്രുവരി നാലിന് ഞായറാഴ്ച രാത്രി രൂക്ഷമായ സംഘര്‍ഷം അരങ്ങേറിയ കുമളിയിലും കമ്പംമെട്ടിലും പരിസരപ്രദേശങ്ങളിലും സ്ഥിതിഗതി നിയന്ത്രണവിധേയമായി. നിരോധാജ്ഞ തുടരുകയാണെങ്കിലും ജനജീവിതം ഏറെക്കുറെ സാധാരണനിലയിലാണ്.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനടക്കം കനത്ത സുരക്ഷാ സന്നാഹമാണ് ഇവിടെയുള്ളത്. ഇരു സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഇടുക്കി തേനി കലക്ടര്‍മാരും തമ്മില്‍ ചര്‍ച്ചനടത്തി തമിഴ്‌നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സംസ്ഥാനത്തേക്കു തിരിച്ചെത്തിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications