Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള നേതാക്കളെ ഭൂമിയില്‍ കുരുക്കാന്‍ ജയലളിത

Jayalalitha
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെച്ചൊല്ലി കേരളം നിലപാട് ശക്തമാക്കുന്നതിനിടെ അഴിമതി ആയുധമാക്കി കേരളത്തിലെ നേതാക്കള്‍ക്കെതിരെ ആഞ്ഞടിയ്ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഒരുക്കം കൂട്ടുന്നുവെന്ന് റിപ്പോര്‍ട്ട്.

അണക്കെട്ടിന്റെ മറവില്‍ പണവും തമിഴ്‌നാട്ടില്‍ ഭൂമിയും സ്വന്തമാക്കിയ കേരളത്തിലെ രാഷ്ട്രീയനേതാക്കളെ തളയ്ക്കുകയാണ് ജയയുടെ ലക്ഷ്യം. സംസ്ഥാനത്തെ ഉദ്യോഗസ്്ഥരും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും കോടിക്കണക്കിനു രൂപയാണ് തമിഴ്‌നാട് ,സര്‍ക്കാര്‍ മുടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തമിഴ്‌നാട്ടില്‍ ഭൂമി നല്‍കിയിട്ടുണ്ടത്രേ.

തേനി, മധുര, രാമനാഥപുരം, ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ഭൂമി സ്വന്തമാക്കിയ നേതാക്കളുടെ പേരുവിവരം പുറത്തുവിടുമെന്നാണ് ജയലളിതയുടെ ഭീഷണി. ഇപ്പോള്‍ മുല്ലപ്പെരിയാറിനായി സമരമുഖത്തുള്ള ഒരു പ്രമുഖ നേതാവിന്റെ പേരുപോലും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം.

ഭൂമിയും പണവും സ്വന്തമാക്കിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമെന്ന് ഭയന്ന് നേതാക്കള്‍ പിന്‍വലിയുമെന്ന പ്രതീക്ഷയിലാണ് ജയയുടെ ചരടുവലി. അധികാരത്തിലേറിയ ശേഷം ഡിഎംകെ നേതാക്കളെ ഒന്നിനുപുറകെ ഒന്നെന്ന രീതിയില്‍ നോട്ടമിടുകയാണ് ജയലളിത സര്‍ക്കാര്‍. അനധികൃത ഭൂമിയിടപാടും സ്വത്ത് സമ്പാദിക്കലുമാണ് ഇവര്‍ക്കെതിരെ ജയ ആയുധമാക്കുന്നത്.

ഇതേ ആയുധം കേരളത്തിലെ നേതാക്കള്‍ക്കെതിരെയും പുറത്തെടുക്കുകയെന്ന അടവുനയമാണ് ജയലളിത പദ്ധതിയിടുന്നതെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+