അമൃത മെഡിക്കല്‍ കോളെജില്‍ നഴ്‌സുമാര്‍ സമരത്തില്‍

ആശുപത്രി ജീവനക്കാരും ഗുണ്ടകളും ഉള്‍പ്പെടെ ഇരുപതോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. ചൊവ്വാഴ്ച രാവിലെ ആശുപത്രി അധികൃതരുമായി ചര്‍ച്ചക്കെത്തിയപ്പോഴാണ് സംഭവം. പരിക്കേറ്റ നാലുപേരെയും മര്‍ദിച്ചവര്‍ തന്നെ അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൈകാലുകള്‍ ഒടിഞ്ഞ ഇവരെ മറ്റ് ആശുപത്രികളില്‍ പോകാന്‍ അനുവദിക്കാതെ മണിക്കൂറുകളോളം കാഷ്വല്‍റ്റിയില്‍ തടഞ്ഞുവെച്ചുവെന്നും പറയപ്പെടുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് 200 ലധികം നഴ്‌സുമാര്‍ പണിമുടക്കി ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുന്നതോടെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഒടുവില്‍ പൊലീസെത്തി ലാത്തിവീശി സമരക്കാരെ മാറ്റി.
കഴിഞ്ഞമാസം നടത്തിയ സമരത്തിന്റെ പേരില്‍ മൂന്ന് നഴ്‌സുമാരെ ആശുപത്രിപിരിച്ചുവിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ ആത്യാഹിത വിഭാഗത്തിന് മുന്നില്‍ സമരം നടത്തിയത്.












Click it and Unblock the Notifications