Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടിലെ മലയാളി വിദ്യാര്‍ഥികള്‍ ഭീതിയില്‍

Mullaperiyar
കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നം തമിഴ്‌നാട്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാവുന്നതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളില്‍ കഴിയുന്ന ആയിരക്കണക്കിനു മലയാളി വിദ്യാര്‍ഥികളാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്.

അണക്കെട്ടിന്റെ പേരില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഉടലെടുത്തിരിക്കുന്ന വംശീയ പ്രശ്‌നം ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ഥികളെ മോശമായി ബാധിച്ചിട്ടുണ്ട്. ചില ഹോസ്റ്റലുകള്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് വെള്ളം നല്കാതെയും പ്രതിഷേധിയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അണക്കെട്ടിന്റെ പേരിലുള്ള തര്‍ക്കം രൂക്ഷമായതോടെ മലയാളികള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ നിലനില്‍ക്കുന്നതായും വാര്‍ത്തയുണ്ട്. ജോലിയ്ക്കായും സ്ഥാപനങ്ങള്‍ നടത്താനായും തമിഴ്‌നാട്ടിലെത്തിയ മലയാളികള്‍ ദുരിതത്തിലാണ്.

കമ്പം, ഗൂഡല്ലൂര്‍ ഭാഗങ്ങളില്‍ നിരവധി മലയാളികള്‍ പീഡനം ഭയന്ന് ഒളിവില്‍ താമസിയ്ക്കുന്നതായും സൂചനയുണ്ട്. കമ്പത്ത് വാഹന വര്‍ക്‌ഷോപ്പില്‍ പോയ കോരുത്തോട് സ്വദേശി രാജുവിന് ചൊവ്വാഴ്ച ക്രൂരമായ മര്‍ദനമേറ്റിരുന്നു.

തമിഴ്‌നാട്ടില്‍ മലയാളികള്‍ ഏറെ പീഡനമേറ്റു വാങ്ങിയിട്ടും കേരള സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് തമിഴ്‌നാട്ടിലെ മലയാളികളുടെ പരാതി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+