ആശുപത്രി ഉടമകള്‍ കീഴടങ്ങി

ആശുപത്രിയില്‍ തീപിടുത്തത്തെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങളില്ലായിരുന്നുവെന്ന് അഗ്നിശമനസേന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വന്‍ തീപിടിത്തത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 73 പേര്‍ മരിച്ചു.
ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ വിനീത (23), രമ്യാ രാജപ്പന്‍ (24) എന്നിവരാണ് മരിച്ചത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ശിശിര്‍ സെന്നും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം 40 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം. താഴത്തെ നിലയിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെമെന്‍ില്‍ നിന്ന് ആസ്പത്രിയിലെ ഒന്നും രണ്ടും നിലകളിലേക്ക് പെട്ടെന്ന് തീ പടരുകയായിരുന്നു.
25 ഫയര്‍ എന്‍ജിനുകളാണ് സംഭവസ്ഥലത്തെ തീ കെടുത്തിയത്. മുനിസിപ്പല്‍ വകുപ്പ്, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍, അഗ്‌നിശമന വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
രോഗികളെ പുറത്ത് കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ലാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടി. ആസ്പത്രിയില്‍ വേണ്ടത്ര അഗ്‌നിശമന സംവിധാനങ്ങള്‍ ഇല്ലായിരുന്നു. ഇതും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കി.
കെട്ടിടത്തിനു സമീപത്ത് ഇടുങ്ങിയ റോഡുകള്‍ മാത്രമുണ്ടായിരുന്നത്. വേണ്ടത്ര വാഹന സൗകര്യമോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ ഈ ആസ്പത്രിക്ക് അംഗീകാരം ലഭിച്ചതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മുനിസിപ്പല്‍ വകുപ്പ് മന്ത്രി ഫിര്‍ഹാദ് ഹക്കിം പറഞ്ഞു. പരുക്കേറ്റവരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications