മുല്ലപ്പെരിയാര്‍: സമരമുറയുമായി ഡിഎംകെയും

എന്നാല്‍ ഇനി മടിച്ചുനില്‍ക്കേണ്ടെന്ന നിപാടിലാണ് ഡിഎംകെ. ഇതുവരെ ശക്തമായ പ്രതിഷേധങ്ങളൊന്നും ഉയര്‍ത്താതിരുന്ന ഡിഎംകെ ഡിസംബര്‍ 12ന് സംസ്ഥാന വ്യാപകമായി നിരാഹാരസമരം സംഘടിപ്പിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഡിഎംകെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സുപ്രീം കോടതി നിര്‍ദ്ദേശിച്ചതുപ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം.
ഇതിനൊപ്പം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുകയെന്ന കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കാനായി തെക്കന്‍ ജില്ലകളായ തേനി, മധുരൈ, രാമനാഥപുരം, ഡിണ്ടിഗല്‍, ശിവഗംഗ എന്നിവിടങ്ങളില്‍ ഡിസംബര്‍ 15 ന് മനുഷ്യച്ചങ്ങല തീര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഈ ജില്ലകളിലെ ജനങ്ങള്‍ മുല്ലപ്പെരിയാറില്‍ നിന്നുവരുന്ന ജലമുപയോഗിച്ചാണ് കൃഷി നടത്തുന്നത്. അതിനാല്‍ ഇവിടത്തെ ജനങ്ങളെ പുതിയ അണയെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ പ്രബുദ്ധരാക്കുകയെന്നതാണ് മനുഷ്യച്ചങ്ങലയുടെ ലക്ഷ്യം.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ എഐഎഡിഎംകെ സര്‍ക്കാര്‍ ഉടന്‍ നപടിയെക്കണമെന്ന് ഡിഎംകെ മേധാവി എം കരുണാനിധി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കക്ഷിരാഷ്ട്രീയബേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കരുണാനിധി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications