Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസില്‍ കുടക്കുമെന്ന്; 17കാരന്‍ ജീവനൊടുക്കി

മുംബൈ: യുവതിയുടെ പീഡനാരോപണം ഭയന്ന് മുംബൈയിലെ ബോറിവ്‌ലിയില്‍ 17കാരന്‍ ജീവനൊടുക്കി. കടം വാങ്ങിയ ആയിരം രൂപ തിരികെ നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന സുഹൃത്തിന്റെ ചേച്ചിയുടെ ഭീഷണി ഭയന്നാണ് റിതേഷ് സിങ എന്ന കുട്ടി ആത്മഹത്യ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് മലാഡിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ജ്യോതി പിള്ളയെന്ന യുവതിയ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിയ്ക്കുന്നത് ഇങ്ങനെയാണ്. രണ്ടാഴ്ച മുമ്പ് ജ്യോതി അറിയാതെ അനുജന്‍ ഗണേഷ് ആയിരം രൂപ റിതേഷിന് കടമായി നല്‍കിയിരുന്നു. മുത്തശ്ശിയ്ക്ക് മരുന്ന് വാങ്ങാനായാണ് റിതേഷ് രൂപ വാങ്ങിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയിരം രൂപ കാണാതായ വിവരം ജ്യോതി മനസ്സിലാക്കിയത്. ഗണേഷിനോട് ചോദിച്ചപ്പോള്‍ പണം റിതേഷിന് കൊടുത്തുവെന്ന് മനസ്സിലായി. പണം തിരികെ ചോദിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് റിതേഷിന്റെ വീട്ടിലെത്തിയ ജ്യോതി പണം തന്നില്ലെങ്കില്‍ പീഡനക്കേസിലുള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് മടങ്ങിയത്.

ജ്യോതി മടങ്ങിയ ഉടനെ പരിഭ്രാന്തനായ റിതേഷ് വീടിനുള്ളില്‍ തൂങ്ങിമരിയ്ക്കുകയായിരുന്നു. റിതേഷിന്റെ സുഹൃത്തുക്കളിലൂടെയാണ് ജ്യോതി ഭീഷണിപ്പെടുത്തിയിരുന്ന വിവരം പൊലീസിന് ലഭിച്ചത്. ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ജ്യോതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+