തിരുവനന്തപുരത്ത് വന്‍ വിമാനദുരന്തം ഒഴിവായി

ദുബായിലേക്ക് പോകാനുള്ള എമിറേറ്റ്‌സ് വിമാനവും തിരുവനന്തപുരത്തേക്ക് വന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനവുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
241 യാത്രക്കാരുമായി ദുബായിലേക്ക് പോയ എമിറേറ്റ്‌സ് വിമാനം ഇ.കെ.521 ടേക്ക് ഓഫ് ചെയ്യുന്നതിനിടെ
ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ യു.എല്‍ 161 വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ലാന്‍ഡിംഗിന് അനുമതി നല്‍കിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. 154 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.
എയര്‍ ലങ്ക വിമാനം പറന്നുയരുന്നതിനിടെ എമിറേറ്റ്‌സ്‌വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. സിഗ്നല്‍ നല്‍കിയതിലെ പിഴവാണ് രണ്ടു വിമാനങ്ങളും ഒരേ ദിശയില്‍ വരാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
എന്നാല്‍ ഒരു വിമാനം പറന്നുയുരുമ്പോഴേക്കും മറ്റൊന്നിന് ലാന്‍ഡിംഗിനുള്ള അനുമതി നല്‍കുന്നത് പുതിയ കാര്യമല്ലെന്നാണ് വിമാനത്താവള അധികൃതരുടെ വാദം. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications