കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹമോചനത്തിന് ആള്‍മാറാട്ടം; യുവാവിനെ തിരയുന്നു

  • By Lakshmi
Google Oneindia Malayalam News

കോയമ്പത്തൂര്‍: കോടതിയില്‍ ആള്‍മാറാട്ടംനടത്തി വിവാഹമോചനംനേടിയ എന്‍ജിനിയറായ യുവാവിനെ പോലീസ് തിരയുന്നു. നരസിംഹനായ്ക്കന്‍ പാളയം സ്വദേശിയായ ശിവകുമാറിനെയാണ് പോലീസ് തിരയുന്നത്.

ആസ്‌ത്രേലിയയില്‍ എന്‍ജിനിയറായ ശിവകുമാര്‍ 2004 ലാണ് സിങ്കനല്ലൂര്‍ വരദരാജപുരം സ്വദേശി സ്വര്‍ണലതയെ വിവാഹംചെയ്തത്. ഇവര്‍ സിങ്കപ്പൂരില്‍ അധ്യാപികയാണ്.

വിവാഹം കഴിഞ്ഞ് നാലുവര്‍ഷത്തിന് ശേഷം ഇവര്‍ വിവാഹമോചനത്തിനായി കോയമ്പത്തൂരിലെ കുടുംബകോടതിയെ സമീപിച്ചു. എന്നാല്‍ ബന്ധുക്കള്‍ ഇടപെട്ട് കേസ് ഒത്തുതീര്‍പ്പാക്കി. പിന്നീട് കുറച്ചുനാള്‍ കോയമ്പത്തൂരില്‍ ഒന്നിച്ചുകഴിഞ്ഞശേഷം ഇവര്‍ വീണ്ടും ജോലിയ്ക്കായി അതത് സ്ഥലങ്ങളിലേയ്ക്ക് പോയി.

2011 ഡിസംബര്‍ ഒന്നിന് ശിവകുമാര്‍ വേറെ കല്യാണം കഴിക്കാന്‍പോകുന്ന കാര്യം സ്വര്‍ണലത അറിഞ്ഞു. ഇവര്‍ നാട്ടില്‍ വിളിച്ച് വിവാഹം തടയണമെന്നും പൊലീസില്‍ വിവരം നല്‍കണമെന്നും അറിയിച്ചു. ഇതുപ്രകാരം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

ഇതിനിടെ ശിവകുമാറിന്റെ അഡ്വക്കേറ്റാണന്ന്് പറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ രഘുപതി, ആനന്ദ് എന്നിവര്‍ ദമ്പതികള്‍ വിവാഹമോചനം നേടിയിട്ടുണ്ടെന്ന പറഞ്ഞ് രേഖകള്‍ ഹാജരാക്കി. പിന്നാലെ ശിവകുമാര്‍ രണ്ടാമത് വിവാഹം കഴിയ്ക്കുകയും ചെയ്തു.

ഇതറിഞ്ഞ സ്വര്‍ണലത, ശിവകുമാര്‍ വ്യാജരേഖയുണ്ടാക്കി വിവാഹമോചനം നേടിയെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ സിറ്റി പോലീസ്‌കമ്മീഷണര്‍ അമരേഷ് പൂജാരിയെ സമീപിച്ചു. അമരേഷ് പൂജാരിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശിവകുമാറിന്റെ കള്ളി പൊളിഞ്ഞത്്.

സ്വര്‍ണലതയ്ക്കുപകരം മറ്റൊരുസ്ത്രീയെ സ്വര്‍ണലതയാണെന്നുപറഞ്ഞ് കോടതിയില്‍ ഹാജരാക്കിയാണ് ശിവകുമാര്‍ വിവാഹമോചനം നേടിയത്. മാത്രമല്ല, ആസ്‌ത്രേലിയയിലായിരുന്ന ശിവകുമാര്‍ ഇതിനിടെ നാട്ടില്‍ വന്നതിന് രേഖകളുമില്ല. അതിനാല്‍ ശിവകുമാറാണെന്ന പേരില്‍ മറ്റാരേയോ കോടതിയില്‍ എത്തിച്ചതാണെന്നും സംശയമുണ്ട്.

സംഭവം വഷളായതോടെ ശികുമാറും കൂട്ടരും മുങ്ങിയിരിക്കുകയാണ്. ശിവകുമാറിനും സുഹൃത്തുക്കള്‍ക്കുമെതിരെ ആള്‍മാറാട്ടം, കോടതിയെ കബളിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

English summary
Police issued a lookout notice on Saturday for V P Sivakumar of Narasimhanaicken Palayam, who obtained divorce from his first wife by getting a woman to pose as his wife in the family court,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X