കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണു

  • By Ajith Babu
Google Oneindia Malayalam News

Crow
ഹസാരിബാഗ്: ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. ശനിയാഴ്ച മുതലാണ് വീട്ടുമുറ്റങ്ങളിലും റോഡുകളിലുമായി കാക്കകള്‍ ചത്തുവീഴാന്‍ തുടങ്ങിയത്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത്തരത്തില്‍ 250ലധികം കാക്കകള്‍ ചത്തതായാണ് റിപ്പോര്‍ട്ട്.

വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ഭോപ്പാലിലെ ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സിസ്റ്റിറ്റിയൂട്ടിലേക്കും പുനെയിലെ ഇന്ത്യന്‍ ഇന്‍സിസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്കും അയച്ചുകൊടുത്തിട്ടുണ്ടെന്ന് വെറ്റനറി ഓഫീസര്‍ യമുന പ്രസാദ് അറിയിച്ചു. മരണകാരണം വൈറസ് ബാധയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തേത്തുടര്‍ന്ന് ഹസാരിബാഗിലെ ജനങ്ങള്‍ക്കു ആരോഗ്യ അവബോധം വളര്‍ത്തുന്നതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. ചത്ത കാക്കകളെ കയ്യുറകളും മുഖാവരണവുമില്ലാതെ എടുത്തുമാറ്റരുതെന്ന് നാട്ടുകാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രണ്ടാഴചയ്ക്ക് മുമ്പ് ജംഷഠ്പൂരിലും ബൊക്കാറോയിലുണ്ടായ സമാനമായ സംഭവങ്ങളില്‍ കാക്കകള്‍ ചത്തത് എച്ച്5എന്‍-1 വൈറസ് ബാധ മൂലമാണെന്ന് റിപ്പോര്‍ട്ടുകളണ്ടായിരുന്നു.

English summary
Altogether 250 crows have died in Hazaribagh district in the last 48 hours following an undiagnosed disease. District animal husbandry officer Yamuna Prasad said the birds died at Bishnugarh and Katkumsandi blocks, and their faeces would be sent to Indian Veterinary Research Institute, Bhopal and Indian Institute of Virology, Pune for tests.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X