കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ശുപാര്‍ശ

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിന്റെ പിഎച്ച്ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ശുപാര്‍ശ. കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയാണ് പിഎച്ച്ഡി റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തത്.

അരുണ്‍കുമാര്‍ പിഎച്ച്ഡി രജിസ്‌ട്രേഷന്‍ നേടിയത് യോഗ്യതാ മാനദണ്ഡങ്ങള്‍ക്ക് പാലിയ്ക്കാതെയാണെന്ന് സിന്‍ഡിക്കറ്റ് ഉപസമിതി പറയുന്നു. ഉപസമിതിയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരിഗണിയ്ക്കും.

ബയോ ഇന്‍ഫോമാറ്റിക്‌സിലാണ് അരുണ്‍കുമാര്‍ പിഎച്ച്ഡിയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതിന് ഏഴു വര്‍ഷത്തെ അധ്യാപന പരിചയം വേണം. എന്നാല്‍ അരുണ്‍കുമാറിന് ഒരു വര്‍ഷത്തെ അധ്യാപന പരിചയം പോലും ഇല്ലെന്നാണ് സിന്‍ഡിക്കറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍.

അരുണ്‍കുമാറിന്റെ പിഎച്ച്ഡി റജിസ്‌ട്രേഷന്‍ മുന്‍പ് കേരള സര്‍വകലാശാല അസാധുവാക്കിയിരുന്നു. എന്നാല്‍ ഇതു പിന്നീട് ഹൈക്കോടതി റദ്ദാക്കി.

പിഎച്ച്ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് മുന്‍പ് അരുണിന് വിശദീകരണം നല്‍കാനുള്ള അവസരം സര്‍വകലാശാല നല്‍കിയില്ലെന്നായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയെ അന്വേഷത്തിനായി നിയോഗിച്ചത്.

English summary
Syndicate found that VA Arun Kumar, the son of the opposition leader, Mr.VS Achuthanandan, is not eligible for PHD registration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X