കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം:ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ നേതാക്കള്‍

  • By Lakshmi
Google Oneindia Malayalam News

Chidambaram
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെ ഭരണപ്രതിപക്ഷ ഭേദമെന്യേ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്.

സുപ്രീം കോടതിവിധിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ചിദംബരത്തിന് കേന്ദ്രമന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് ജലവിഭവമന്ത്രി പിജെ ജോസഫ് പറഞ്ഞിരിക്കുന്നത്. ചിദംബരം രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുകയോ വേണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

ചിദംബരത്തിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി തോമസ് പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നതുതന്നെയാണ് നമ്മുടെ ആവശ്യം. ഇതില്‍ വിട്ടുവിഴ്ചയില്ലെന്നും തോമസ് പറഞ്ഞു.

ഇരുസംസ്ഥാനങ്ങളും തമ്മില്‍ നല്ല ബന്ധം തുടരണമെന്നും ഇതിനു വേണ്ടിയാണ് പ്രധാനമന്ത്രി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ചിദംബരത്തിന്റെ പ്രസ്താവന പ്രധാനമന്ത്രിയുടെ ശ്രദ്ധയിലപെടുത്തുമെന്നും തോമസ് പറഞ്ഞു.

ചിദംബരത്തിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു.
ചിദംബരത്തിന്റെ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ബഹളം വയ്ക്കുന്നതെന്നുമുള്ള പ്രസ്താവന കേരളത്തിലെ ജനകീയ സമരത്തെ വിലകുറച്ചുകാണിക്കുന്നതാണെന്ന് എഐസിസി അംഗം എം.ഐ ഷാനവാസ് എം.പി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രവര്‍ത്തിച്ച ചിദംബരം പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് പി.ടി തോമസ് എം.പി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് പുറത്തുവന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു.

English summary
Political leaders from Kerala blasted ourt the stand of Union Minister P Chidambaram over Mullaperiyar Dam issue,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X