കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ സമരവുമായി എല്‍ഡിഎഫ് മുന്നോട്ട്

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടുക്കിയില്‍ നടത്തുന്ന സമരം തുടരാന്‍ ഇടതുമുന്നണിയുടെ അടിയന്തര യോഗത്തില്‍ ധാരണ. സംസ്ഥാനവ്യാപകമായ സമരങ്ങളില്‍നിന്നു വിട്ടുനില്‍ക്കാനും തീരുമാനമായി.

ഇടുക്കിയില്‍ ഏതു രൂപത്തിലായിരിക്കണം പ്രക്ഷോഭം എന്ന കാര്യം ജില്ലാ ഏകോപന സമിതിക്കു തീരുമാനിക്കാം. സംസ്ഥാനത്തു രൂപപ്പെട്ടിരിക്കുന്ന ജനകീയഐക്യത്തിനു പോറലേല്‍ക്കാത്ത നിലയില്‍ വേണം തീരുമാനം കൈക്കൊള്ളാനെന്നും യോഗം നിര്‍ദേശിച്ചു.

സമരമുഖത്തുനിന്നു പിന്‍വാങ്ങുന്നതു ജനവികാരം എതിരാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഇടതുമുന്നണി യോഗം ചേര്‍ന്നത്. ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടായിരിക്കും തുടര്‍ന്നും ഇടതുപക്ഷം നിലപാടു സ്വീകരിക്കുകയെന്നു യോഗം അംഗീകരിച്ച പ്രമേയം പറയുന്നു. പ്രധാനമന്ത്രി നല്‍കിയ ഉറപ്പു ലംഘിക്കപ്പെട്ടാല്‍ സംസ്ഥാന വ്യാപകമായി വലിയ പ്രക്ഷോഭം സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്.

അതിനിടെ, ആര് ഉപേക്ഷിച്ചാലും ഈ സമരം തങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകുമെന്നു ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. സമരം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതു ദുരൂഹ തിരക്കഥയുടെ ഭാഗമാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആരോപിച്ചു.

സര്‍വകക്ഷി സംഘത്തിനു പ്രധാനമന്ത്രിയില്‍ നിന്ന് എന്ത് ഉറപ്പാണു കിട്ടിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രധാനമന്ത്രി മുന്‍ നിലപാടില്‍ നിന്ന് ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ല. സമരം പിന്‍വലിക്കാന്‍ ഉമ്മന്‍ ചാണ്ടിയും പിണറായിയും തമ്മില്‍ മല്‍സരമാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

English summary
The CPI(M)-led Opposition LDF in Kerala will not withdraw from the agitation it has been conducting over the Mullaperiyar dam issue for the time being. An emergency meeting of the LDF held in Thiruvananthapuram on Friday afternoon entrusted the Idukki district leadership to decide on the appropriate form of agitation to be held from now on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X