സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ഉപയോഗിച്ച് പീഡനം

ഓണ്‍ലൈനിലൂടെ 12നും 17നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുന്ന ജോണ്‍ പിന്നീടവരുമായി വീഡിയോ ചാറ്റ് ചെയ്യും.
വീഡിയോ ചാറ്റിനിടയില്‍ ലഭിയ്ക്കുന്ന ചിത്രമുപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തും. തനിയ്ക്ക് ലഭിച്ച ചിത്രമുപയോഗിച്ച് നഗ്നചിത്രം നിര്‍മ്മിയ്ക്കുമെന്നും അത് നെറ്റിലിടുമെന്നും ഇയാള്‍ പെണ്‍കുട്ടികളെ അറിയിക്കും.
നഗ്നചിത്രം നിര്‍മ്മിയ്ക്കാതിരിയ്ക്കണമെങ്കില്‍ തന്നെ വന്നു കാണണമെന്നാവും ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുക. ഇയാളുടെ ഭീഷണിയ്ക്ക് വഴങ്ങി പെണ്‍കുട്ടികള്‍ നേരിട്ടെത്തുമ്പോള്‍ ഇയാള്‍ അവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇത്തരത്തില്‍ 55 പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഫേസ് ബുക്കിലും മൈസ്‌പേസിലും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചത്.
ഇയാളുടെ പീഡനത്തിനിരയായവരില്‍ അധികവും സ്‌കൂള്‍ കുട്ടികളാണ്. കേസില്‍ വാദം കേട്ട വിക്ടോറിയ കോടതി ജഡ്ജി മെയ്ഡ്മൗണ്ട് ജോണിന് 12 വര്‍ഷത്തെ കഠിന തടവ് വിധിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications