യുവതിയെ പീഡിപ്പിച്ച് നഗ്നയാക്കി റോഡില്‍ തള്ളി
ഇരിട്ടി: ബംഗാളി യുവതിയെ മാനഭംഗം ചെയ്തു നഗ്നയാക്കി റോഡില്‍ തള്ളി. വെള്ളിയാഴ്ച രാത്രി പത്തരയോടെ ഇരിട്ടി പെരുവംപറമ്പിലായിരുന്നു സംഭവം. പീഡനത്തിനിരയാക്കപ്പെട്ട യുവതി പേരാവൂരില്‍ ജോലി ചെയ്യുന്ന മറ്റൊരു ബാഗാളി യുവാവുമായി പ്രണയത്തിലായിരുന്നു.
ബംഗാളില്‍ പോയി തിരികെ പേരാവൂരിലെത്തിയപ്പോള്‍ യുവതിയ്ക്ക് കാമുകനെ കാണാനായില്ല. കാമുകന്റെ ബന്ധുക്കളായ ചില യുവാക്കളും യുവതിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
കാമുകന്‍ കേരള കര്‍ണാടക അതിര്‍ത്തിയിലെ പെരുമ്പാടി ചെക്ക്‌പോസ്റ്റിനടുത്ത് ജോലി ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് യുവതിയും കൂടെയുണ്ടായിരുന്ന യുവാക്കളും കൂടി അവിടെയെത്തിയെങ്കിലും കാമുകനെ കണ്ടെത്താനായില്ല.
തുടര്‍ന്ന് പേരാവൂരിലേക്ക് തിരിച്ച് വരാന്‍ വാഹനംകിട്ടാതെ ഇവര്‍ റോഡില്‍ നില്‍ക്കുമ്പോള്‍ കേരളത്തിലേക്ക് വരുന്ന മിനി ലോറിക്ക് കൈ കാണിയ്്ക്കുകയും ലോറിയില്‍ കയറുകയും ചെയ്തു.
ലോറിയിലുണ്ടായിരുന്ന യുവാക്കള്‍ വയത്തൂര്‍ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ പുഴയോരത്ത് ലോറി നിറുത്തി. യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാക്കളെ കെട്ടിയിടുകയും യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തു.
തുടര്‍ന്ന് യുവതിയെയും കൂടെയുണ്ടായിരുന്നവരേയും തളിപ്പറമ്പ് ഇരിട്ടി റൂട്ടിലെ പെരുവംപറമ്പില്‍ കൊണ്ടുവന്ന് ലോറിയില്‍ നിന്നും തള്ളി റോഡിലിട്ടു. പൂര്‍ണ നഗ്നയായ യുവതിയും മറ്റ് യുവാക്കളും റോഡിലൂടെ നിലവിളിച്ച് ഓടുന്നതായി നാട്ടുകാര്‍ ഇരിട്ടി സിഐയെ അറിയിച്ചു.
തുടര്‍ന്ന് സമീപത്തുള്ളവീട്ടില്‍ നിന്നു വീട്ടമ്മ നല്‍കിയ വസ്ത്രം ധരിപ്പിച്ച് യുവതിയെ പോലീസ്‌സ്റ്റേഷനിലും പിന്നീട് ഇരിട്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചു.
പീഡനത്തെതുടര്‍ന്ന് മനോനില തെറ്റിയ യുവതിയെ ഇപ്പോഴും വ്യക്തമായി ചോദ്യം ചെയ്യാന്‍ കഴിയുന്നില്ലന്ന് സിഐ പറഞ്ഞു. അതേസമയം പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവര്‍ സഞ്ചരിച്ച ലോറി കണ്ടെത്തിയതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications