Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനത്തിന് കാരണം ഫാഷനെന്ന് ഡിജിപി

ഹൈദരാബാദ്: രാജ്യത്ത് സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ ഫാഷന്‍ കാരണമാണെന്ന് ആന്ധ്ര ഡിജിപി വി ദിനേശ് റെഡ്ഢി നടത്തിയ പരാമര്‍ശം വിവാദത്തില്‍. ആന്ധ്രയില്‍ സ്ത്രീകള്‍ ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ച് പുരുഷന്മാരെ പ്രലോഭിപ്പിക്കുന്നത് മൂലമാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതില്‍ പൊലീസിനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും അതിനുത്തരവാദികള്‍ സ്ത്രീകള്‍ തന്നെയാണെന്നും ദിനേശ് റെഡ്ഢി വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗ്രാമീണരായ സ്ത്രീകള്‍ പോലും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളാണ് അണിയുന്നത്. അവര്‍ പീഡിപ്പിയ്ക്കപ്പെട്ടാല്‍ പൊലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിജിപിയുടെ ഈ അഭിപ്രായത്തോട് ആഭ്യന്തരമന്ത്രി പി ചിദംബരമടക്കമുള്ളവര്‍ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓരോരുത്തരും അവരവര്‍ക്ക് താല്പര്യമുള്ള രീതിയിലാണ് വസ്ത്രം ധരിക്കുന്നത്. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ചട്ടങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരാമര്‍ശം വിവാദമായതോടെ മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിയ്ക്കുകയായിരുന്നുവെന്ന വിശദീകരണവുമായി റെഡ്ഢി രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+