കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ സോളാര്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നു

Google Oneindia Malayalam News

Gramateller
ദില്ലി: വൈദ്യുതി പോലും കടന്നു ചെല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ പോലും ആധുനിക ബാങ്കിങ് സ്ഥാപനങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതല്‍ സോളാര്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നു.

ഗ്രാമാ ടെല്ലര്‍ എന്നു പേരിട്ടുള്ള 400 ഉപകരണങ്ങള്‍ വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചു തുടങ്ങും. പ്രധാനമായും പൊതുമേഖലാ ബാങ്കുകളാണ് ഇത്തരത്തിലുള്ള എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിന് മുന്നിട്ടിറങ്ങിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം മുതലാണ് ഇത്തരം യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ചെന്നൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിനു ലഭിച്ച ഒരു പ്രൊജക്ടില്‍ നിന്നായിരുന്നു ഇതിന്റെ തുടക്കം. വോര്‍ട്ടക്‌സ് എന്‍ജിനീയറിങ് കമ്പനിയാണ് ക്യാഷ് മെഷിനുകള്‍ നിര്‍മിക്കുന്നത്. ചെലവ് കുറവായതിനാല്‍ കത്തോലിക് സിറിയന്‍ ബാങ്ക് അടക്കമുള്ള ചെറുകിട ബാങ്കുകളും ഇപ്പോള്‍ ഇത്തരം എടിഎമ്മുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

ഒരു ദിവസം അഞ്ചു മണിക്കൂര്‍ നല്ല വെയിലുണ്ടായാല്‍ മാത്രം മതി. 12 മണിക്കൂറോളം മെഷിന്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സംഭവരിക്കാനാവും. നിലവിലുള്ള എടിഎമ്മുകളെ അപേക്ഷിച്ച് 90 ശതമാനം ലാഭമാണ് ഈ സൗരോര്‍ജ്ജ യന്ത്രങ്ങള്‍ നല്‍കുന്നത്.

English summary
Vortex’s innovative ATM portfolio comprises of variants suited for semi urban and rural market segments. Gramateller Duo has all the features of a standard Cash Dispenser and is best suited for non-metropolitan urban and semi urban areas. Gramateller Indi is best suited for rural areas. An SBI start-up is catalysing a quiet revolution by designing, developing and installing unique solar-powered ATMs in rural areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X