കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: രഹസ്യ അജണ്ടയില്ല

  • By Nisha Bose
Google Oneindia Malayalam News

 Oommen Chandy
കണ്ണൂര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് രഹസ്യ അജന്‍ണ്ടയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അണക്കെട്ടിന്റെ കാര്യത്തില്‍ കേരളത്തോട് അഭിപ്രായം ചോദിയ്ക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഇത് കേരളം ഒറ്റക്കെട്ടായി നേടിയെടുത്ത വിജയമാണ്.

പുതിയ ഡാം എന്ന ആവശ്യത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതിന്റെ തെളിവാണിത്. ഇത്രയും നാള്‍ പുതിയ ഡാം വേണ്ടെന്ന അഭിപ്രായത്തിനായിരുന്നു മുന്‍ഗണന ലഭിച്ചത്. കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശിരുവാണി, പറമ്പിക്കുളം-ആളിയാര്‍ മാതൃകയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും സംയുക്ത നിയന്ത്രണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഉന്നതാധികാര സമിതിക്ക് ഇത് സംബന്ധിച്ച് നാളെ മറുപടി നല്‍കും.

പുതിയ അണക്കെട്ടില്‍ തമിഴ്‌നാടിനും കേന്ദ്രത്തിനും കേരളത്തിനും സംയുക്ത നിയന്ത്രണം നടപ്പാക്കുന്നതിനോട് വിയോജിപ്പില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു.

English summary
Chief Minister Oommen Chandy has said that the model of a joint water supply and regulation management system that already exists between Kerala and Tamil Nadu for sharing of water from the Parambikulam-Aliyar and Shirvani reservoirs will be acceptable for the proposed new dam to replace the Mullaperiyar dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X