സുഖ്‌റാം അബോധാവസ്ഥയിലെന്ന് അഭിഭാഷകന്‍

വ്യാഴാഴ്ച വിചാരണകോടതിയില്‍ കീഴടങ്ങണമെന്ന് സുഖ്‌റാമിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുഖ്‌റാം അബോധാവസ്ഥവസ്ഥയില്‍ ആശുപത്രിയിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദില്ലി കോടതിയെ അറിയിച്ചിരിക്കുന്നത്.
അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാമിന് അഞ്ച് വര്‍ഷം തടവുശിക്ഷ. 1996ലെ ടെലികോം കുംഭകോണവുമായി ബന്ധപ്പെട്ടാണ് മുന്‍വാര്‍ത്താവിനിമയമന്ത്രിയായ സുഖ്‌റാമിനെ പ്രത്യേക സിബിഐ കോടതി അഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ഇതിനോടൊപ്പം നാല് ലക്ഷം രൂപ പിഴയും അടയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.
നരസിംഹറാവു മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് സ്വകാര്യകമ്പനിക്ക് ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നാണ് 86കാരനായ സുഖ്‌റാമിനെതിരെയുള്ള കേസ്.
അഴിമതി നിരോധനനിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന വകുപ്പു പ്രകാരവുമാണ് സുഖ്‌റാം കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കണ്‌ടെത്തിയത്.
ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു സുഖ്‌റാമിനെതിരെ ചുമത്തിയിരുന്നത്. 1998ലാണ് സിബിഐ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
മൂന്നുലക്ഷംരൂപ കൈക്കൂലി കൈപ്പറ്റി സുഖ്‌റാമും മറ്റൊരാളും ചേര്‍ന്ന് സ്വകാര്യകമ്പനിക്ക് വന്‍തോതില്‍ കേബിള്‍ അനുവദിച്ചുവെന്നാണ് കേസ്. 2009ല്‍ സിബിഐ നടത്തിയ റെയ്ഡില്‍ സുഖ്‌റാം വരവില്‍ക്കവിഞ്ഞ് 4.25 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി തെളിഞ്ഞിരുന്നു.
2002ല്‍ മറ്റൊരു കേസില്‍ സുഖ്‌റാമിന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. 2009ല്‍ സുഖ്‌റാം 4.25 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications