പിള്ളയുടെ ഫോണില്‍ വിളിച്ചവരില്‍ ചെന്നിത്തലയും

കഴിഞ്ഞ മേയ് 12 മുതല്‍ ആഗസ്റ്റ് അഞ്ച് വരെ പിള്ളയുടെ ഫോണ്‍ ഉപയോഗിച്ചതിന്റെ വിവരങ്ങളാണ് പൊലീസ് നല്‍കിയിരിക്കുന്നത്. തടവുകാലത്ത് ബാലകൃഷ്ണപിള്ളയുടെ ഫോണില്‍ നിന്ന് 410 കോളുകള്‍ വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പിള്ളയുടെ ഫോണിലേക്ക് 754 കോളുകള്‍ വന്നു.
പിള്ളയുടെ ഫോണില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എം പിയെയും മന്ത്രി കെ ബി ഗണേശ്കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മയെയും വിളിച്ചിട്ടുണ്ട്. പിള്ളയുടെ ഫോണിലേക്ക് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ഗണേശ്കുമാര്‍, സിമി റോസ്‌ബെല്‍, കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയവര്‍ വിളിച്ചതിന്റെ വിശദാംശങ്ങളുണ്ട്.
പിള്ളയുടെ പാര്‍ട്ടി ഓഫീസിലേക്ക് പതിനെട്ടുതവണ വിളിച്ചപ്പോള്‍ മന്ത്രി ഗണേഷ് കുമാറിന്റെ സ്റ്റാഫായ മനോജ് പൊന്നച്ചനുമായി 74 തവണ ഫോണില്‍ ബന്ധപ്പെട്ടു. പിള്ളയുടെ സഹതടവുകാരനായിരുന്ന ലക്ഷ്മണയുടെ മകനായ സന്തോഷ് ലക്ഷ്മണയെ ഒരുതവണ വിളിച്ചപ്പോള്‍ മകള്‍ സംഗീത ലക്ഷ്മണ ഒരുതവണ പിള്ളയുടെ ഫോണില്‍ വിളിച്ചിട്ടുണ്ട്.
തടവുകാലത്ത് ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിച്ചതിനെപ്പറ്റി ജോയ് കൈതാരം നല്‍കിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.












Click it and Unblock the Notifications