ശബരിമലവിവാദം: വനിതാ പൊലീസിനെ കണ്ടില്ലെന്ന് മന്ത്രി

പമ്പയില്‍ വനിതാ പോലീസിനെ കണ്ടിരുന്നു. അതിനുശേഷം അവര്‍ ഒപ്പം വന്നുവോയെന്ന കാര്യം ശ്രദ്ധിച്ചില്ലെന്നും മന്ത്രി അറിയിച്ചു.
മന്ത്രി കെപി മോഹനന്‍ ശബരിമല ദര്‍ശനം നടത്തിയ വേളയില്‍ വനിതാപൊലീസ് അകമ്പടി സേവിച്ചത് വിവാദമായിരുന്നു. മോഹനന് അകമ്പടിയായി വനിത പൊലീസ് ശബരിപീഠം വരെയെത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പമ്പ മുതല്‍ സന്നിധാനം വരെ എല്ലാ അയ്യപ്പന്മാരെയും നിരീക്ഷിയ്ക്കാന്‍ പൊലീസ് സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് എഡിജിപി പി. ചന്ദ്രശേഖരനു പമ്പ പൊലീസ് സ്‌പെഷ്യല്‍ ഓഫിസര്‍ റിപ്പോര്‍ട്ടും നല്‍കിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററുടെ പരിചയക്കുറവാണു സംഭവത്തിനു കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ ആചാരം ലംഘിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
നാലു വനിതാ പൊലീസുകാരാണു പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. മന്ത്രിയുള്‍പ്പെട്ട സംഘത്തില്‍ സ്ത്രീകളുമുണ്ടായിരുന്നു. ഇവരുടെ സുരക്ഷയ്ക്കായി രണ്ടു വനിതാ പൊലീസുകാരെയാണ് സിഐ നിയോഗിച്ചത്. മന്ത്രിയോ സംഘത്തിലുള്ള മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടിട്ടല്ല അകമ്പടി സേവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications