ഗോംബെ: വടക്കുകിഴക്കന്‍ നൈജീരിയന്‍ പ്രവിശ്യയായ ഗോംബെയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ അഞ്ജാതസംഘം നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ മരിച്ചു. ഡീപ്പര്‍ ലൈഫ് ചര്‍ച്ചിലെ പുരോഹിതനായ ജോണ്‍സണ്‍ ജൗറോയുടെ ഭാര്യയും മരിച്ചവരില്‍ ഉള്‍പ്പെടും. പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ചര്‍ച്ചിന്റെ ജനലിലൂടെ വിവേചനരഹിതമായാണ് സംഘം വെടിവെച്ചത്. പതിവ് പ്രാര്‍ത്ഥനയ്ക്കായി ആളുകള്‍ എത്തിയത് തിരിച്ചറിഞ്ഞുള്ള ആക്രമണമായിരുന്നു. ബോക്കോ ഹരം എന്ന തീവ്രവാദ മുസ്ലീം സംഘടനയെയാണ് എല്ലാവരും സംശയിക്കുന്നത്. സംഘം ക്രിസ്തുസ് ദിവസം രാജ്യത്തെ പള്ളികളില്‍ സ്‌ഫോടനപരമ്പര തന്നെ സൃഷ്ടിച്ചിരുന്നു.
ഇസ്ലാമിക രാജ്യം നിലവില്‍ വരുന്നതിനും രാജ്യം ശരീയത്ത് നിയമം നടപ്പാക്കുന്നതിനുവേണ്ടി പോരാടുന്ന സംഘടനയാണ് ബോക്കോ ഹരം. രാജ്യത്ത് കഴിഞ്ഞ കുറെ മാസങ്ങളായി വര്‍ഗ്ഗീയ ഏറ്റുമുട്ടലുകള്‍ സജീവമായതിനാല്‍ ചില ഭാഗത്ത് ഇപ്പോഴും അടിയന്തിരാവസ്ഥ നിലവിലുണ്ട്.
Gunmen have attacked a church in northeast Nigeria during a night prayer service, killing at least five people and wounding others in an assault that occurred amid an increasingly violent campaign by a radical Muslim sect.