Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോ ഉപദേശകനാവാന്‍ താത്പര്യമില്ലെന്ന് ശ്രീധരന്‍

E Sreedharan
കൊച്ചി: ഒരു വ്യക്തിയെന്ന നിലയില്‍ കൊച്ചിമെട്രോ പദ്ധതി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ തനിക്കാവില്ലെന്ന് ഇ ശ്രീധരന്‍. വളരെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ മെട്രോ ജോലി പൂര്‍ത്തിയാക്കാന്‍ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള കമ്പനിയും മികച്ച ടീമും ആവശ്യമാണ്. ഡിഎംആര്‍സിയെ ജോലിയേല്‍പ്പിച്ചാല്‍ മാത്രമേ പദ്ധതിയുമായി സഹകരിക്കാന്‍ തനിക്ക് സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോ പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെട്രോനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാങ്കേതികസൗകര്യവും ശേഷിയും ഡിഎംആര്‍സിക്കുണ്ട്. കൊച്ചിമെട്രോ റെയില്‍ കോര്‍പ്പറേഷന് ഇക്കാര്യത്തില്‍ സ്വന്തം കാലില്‍ നില്‍ക്കണമെങ്കില്‍ കുറെ സമയം ആവശ്യമാണ്. വ്യക്തിയെന്ന നിലയില്‍ ഉപദേശകസ്ഥാനത്തിരുന്നാല്‍ ഒന്നും ചെയ്യാനാവില്ല. വിവാദമുണ്ടാക്കി പദ്ധതി വൈകിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മെട്രോയുടെ ജോലി തുടങ്ങാന്‍ കൊച്ചി കോര്‍പ്പറേഷന് ഒന്നര വര്‍ഷത്തെ സമയം ആവശ്യമാണ്. എന്നാല്‍ ഡിഎംആര്‍സിയ്ക്ക് രണ്ട് മാസം കൊണ്ട് ജോലി തുടങ്ങാനാകും. ഡിഎംആര്‍സിയെ പണി ഏല്‍പ്പിച്ചാല്‍ ജപ്പാന്‍ കമ്പനി 'ജെയ്ക'യുടെ വായ്പ എളുപ്പം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാവിലെ ഏഴു മണിയോടെ രഹസ്യമായാണു ഇ ശ്രീധരന്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മൂന്നു പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. മണപ്പാട്ടി പറമ്പ്, നോര്‍ത്ത് മേല്‍പ്പാലം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ മേല്‍പ്പാലം എന്നിവിടങ്ങളിലാണു സന്ദര്‍ശനം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+