ദില്ലി: യുട്യൂബിലോ, ഗൂഗിളിലോ, ഓര്‍ക്കുട്ടിലോ, ബ്ലോഗ്‌സ്‌പോട്ടിലോ ഉള്ള 'അപ്രിയകാര്യ'ങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്ന് ഗൂഗിള്‍ ഇന്ത്യ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക സാധ്യമല്ല. അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സഹായിക്കാന്‍ അന്താരാഷ്ട്ര കമ്പനിയായ ഗൂഗിള്‍ ഇങ്കിനു സാധിക്കും. മാര്‍ക്കറ്റിങ് ഏജന്‍സിമാത്രമായ ഗൂഗിള്‍ ഇന്ത്യയെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന് പരാതിയില്‍ വ്യക്തമാക്കി.
ഗൂഗിള്‍ ഇന്ത്യയും ഗൂഗിള്‍ ഇന്‍കും രണ്ടാണ്. ഗൂഗിള്‍ ആഡ്‌വേര്‍ഡുകള്‍ വിതരണം ചെയ്യുകയും അതിന്റെ പണം ശേഖരിക്കുകയും ചെയ്യുന്ന ഏജന്‍്‌സി മാത്രമാണിത്- അഭിഭാഷന്‍ മുകുള്‍ രോഹ്തഗി അറിയിച്ചു. ഗൂഗിള്‍ എന്ന കമ്പനിയുടെ വാണിജ്യസേവനങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കമ്പനി മാത്രമാണ് ഗൂഗിള്‍ ഇന്ത്യ.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്ന കാര്യങ്ങള്‍ പരിശോധിക്കുക അസാധ്യമായ കാര്യമാണ്. കൂടാതെ എങ്ങനെയാണ് ഇത്തരത്തിലൊരു കമ്പനി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ഉല്‍പ്പന്നങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുകയെന്ന് പരാതിയില്‍ ചോദിക്കുന്നു. ഗൂഗിള്‍ ഇന്ത്യ എംഡി രാജന്‍ ആനന്ദനോട് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു
അക്ബാരിയുടെ എഡിറ്ററായ വിനയ് റായ് പട്യാല കോടതിയില്‍ നല്‍കിയ ഹരജി ചോദ്യം ചെയ്തുകൊണ്ടാണ് പരാതി.
Google India has filed a petition in the Delhi High Court saying that it does not exercise any control over content on YouTube, Google, Orkut or Blogspot in India,