നഗ്നനൃത്തം: സൈബര്‍ സെല്‍ അന്വേഷിക്കും

സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കണമെന്നാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഐ.പി.സി, ആദിമഗോത്ര സംരക്ഷണനിയമം,പട്ടികജാതിപട്ടിക വിഭാഗ സംരക്ഷണനിയമം, വിവരസാങ്കേതികവിദ്യാ നിയമം എന്നിവ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് പുറത്തുവന്ന ദൃശ്യങ്ങളുടെ ഉറവിടമായ കമ്പ്യൂട്ടര്‍ കണ്ടെത്താനാണ് പൊലീസ് സൈബര്‍ സെല്‍ വിഭാഗത്തെ സമീപിക്കുന്നത്. ദൃശ്യങ്ങളില്‍ കേള്‍ക്കുന്ന, ട്രാവല്‍ ഏജന്റിന്റേതെന്ന് തോന്നിക്കുന്ന ശബ്ദം തിരിച്ചറിയാനും പൊലീസ് ശ്രമിക്കുന്നുണ്ട്. വീഡിയോ പകര്‍ത്തിയതിനും കമ്പ്യൂട്ടറില്‍ അപ് ലോഡ് ചെയ്തതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
ലണ്ടനിലെ 'ഒബ്‌സര്‍വര്‍' പത്രമാണ് വിവാദമായ വാര്‍ത്തയും ചിത്രങ്ങളും പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോഗ്രാഫര്‍ക്കും പ്രസിദ്ധീകരിച്ച പത്രത്തിനും എതിരെ നിയമനടപടിയുണ്ടാവുമെന്നും സൂചനയുണ്ട്. ആദിമഗോത്രസംരക്ഷണനിയമപ്രകാരം ഗോത്രവര്‍ഗക്കാരുടെ ഫോട്ടോയെടുക്കുന്നതിനും വീഡിയോ പകര്‍ത്തുന്നതിനും നിരോധനമുണ്ട്.












Click it and Unblock the Notifications