ഇമെയില്‍ വിവാദത്തില്‍ കഴമ്പില്ല: കുഞ്ഞാലിക്കുട്ടി

ഇത് വെറും പ്രചാരണം മാത്രമാണ്. ഇക്കാര്യം മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇമെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ട എന്ന നിലപാടാണ് മന്ത്രിസഭായോഗവും സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയിട്ടില്ല എന്ന് യോഗം വിലയിരുത്തി.
പോലീസ് അന്വേഷണത്തിലുളള ആളിന്റെ പക്കല്‍നിന്നു ലഭിച്ച എല്ലാ മെയില്‍ ഐഡികളുടെയും ഉടമകളുടെ വിലാസം ശേഖരിക്കാന്‍ മാത്രമാണ് നിര്‍ദേശം നല്‍കിയത്.
എന്നാല്‍ ഇതിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിയ്ക്കുകയായിരുന്നു. സംഭവത്തില്‍ വാരികയ്ക്ക് എതിരെ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം സര്‍ക്കാര്‍ നടപടിക്ക് മുസ്ലീംലീഗ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട മുസ്ലിങ്ങളുടെ ഇമെയില്‍ വിവരങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗം ചോര്‍ത്തുന്നതായി പ്രമുഖ മലയാളം വാരികയായ മാധ്യമം ആണ് റിപ്പോര്‍ട്ട് ചെയ്തത്.
യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ എംപി പിവി അബ്ദുള്‍ വഹാബിന്റേത് ഉള്‍പ്പെടെ സാധാരണ രാഷ്ട്രീയക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പ്രഫഷണലുകളുടെയും വിദ്യാര്‍ഥികളുടെയുമെല്ലാം ഇമെയിലുകള്‍ ഇങ്ങനെ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications