Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുവിനെ കൊന്നത് സംഘര്‍ഷത്തിനിടയാക്കി

പെരുമ്പാവൂര്‍: ശ്രീധര്‍മ്മശാസ്താ ക്ഷേത്രവളപ്പില്‍ ഗര്‍ഭിണിയായ പശുവിനെ കഴുത്തറത്തു കൊന്നത് പ്രദേശത്ത് വന്‍ സംഘര്‍ഷത്തിന് വഴിതെളിച്ചു. പശുവിന്റെ കഴുത്തറത്തെന്നാരോപിച്ച് നാട്ടുകാര്‍ തടഞ്ഞുവച്ച രണ്ടുപേരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ആചരിയ്ക്കുകയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. ഒരു മാസമായി ക്ഷേത്രവളപ്പില്‍ അലഞ്ഞുനടന്ന പശുവിനെ കശാപ്പു ചെയ്തു കൊണ്ടുപോകാനുള്ള നീക്കമാണ് സംഘര്‍ഷത്തിന് തിരികൊളുത്തിയത്.രണ്ടുദിവസമായി രോഗാവസ്ഥയിലായിരുന്ന പശുവിനെ ക്ഷേത്രജീവനക്കാരും കമ്മിറ്റിക്കാരും ശുശ്രൂഷിച്ചു വരികയായിരുന്നു. സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍കൂടി രംഗത്തുവന്നതോടെ സംഘര്‍ഷം രൂക്ഷമായി.

ഒടുവില്‍ ദ്രുതകര്‍മ്മ സേനയുടെ സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണു പശുവിന്റെ ജഡവും നാട്ടുകാര്‍ തടഞ്ഞുവച്ച രണ്ടുപേരേയും പോലീസ് സ്ഥലത്തുനിന്നു മാറ്റിയത്. ഇതിനിടെ പോലീസ് വാഹനങ്ങള്‍ക്കു നേരേ കല്ലേറുണ്ടായി. ലാത്തി വീശിയാണ് പൊലീസ് ജനക്കൂട്ടത്തെ തുരത്തിയത്.

പ്രതിഷേധക്കാര്‍ കടകമ്പോളങ്ങള്‍ പലതും നിര്‍ബന്ധിച്ച് അടപ്പിച്ചു. പല കടകള്‍ക്കു നേരേയും പ്രകടനക്കാര്‍ കല്ലെറിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് മറ്റൊരുവിഭാഗവും നിരത്തിലിറങ്ങിയത് കൂടുതല്‍ സംഘര്‍ഷത്തിന് വഴിതെളിച്ചു. മേഖലയില്‍ വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+