Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉല്ലാസകപ്പലിന്റെ ക്യാപ്റ്റന്‍ വീട്ടുതടങ്കലില്‍

Italy
റോം: ഇറ്റലിയില്‍ ജനുവരി 13ന് അപകടത്തില്‍ പെട്ട ഉല്ലാസക്കപ്പല്‍ കോസ്റ്റ കോണ്‍കോര്‍ഡിയയുടെ ക്യാപ്റ്റന്‍ ഫ്രാന്‍ചെസ്‌കോ ഷെറ്റിനോ വീട്ടുതടങ്കലില്‍.

കപ്പല്‍ ദുരന്തത്തിനെ തുടര്‍ന്ന് ജയിലിലായിരുന്ന ഷെറ്റിനോയെ മോചിപ്പിച്ച ശേഷം വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അപകടത്തില്‍ 11 പേര്‍ മരിച്ചിരുന്നു.

അപകടത്തെ തുടര്‍ന്ന് ലൈഫ് ബോട്ടില്‍ രക്ഷപെടാന്‍ തുടങ്ങവേ ശനിയാഴ്ചയാണ് ഷെറ്റിനോയെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കിയതിനും കപ്പല്‍ ഉപേക്ഷിച്ചതിനും ഇയാളുടെ പേരില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സിവിറ്റവിക്ക തുറമുഖത്തുനിന്ന് സവോണയിലേക്കു പോകും വഴിയായിരുന്നു മലയാളികളുള്‍പ്പെടെ 4200ലേറെപ്പേര്‍ കയറിയ യാത്രാക്കപ്പല്‍ മുങ്ങിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം.

പുറപ്പെട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ചു മുങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീരദേശ സേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാലാണു വന്‍ ദുരന്തം ഒഴിവായത്. 5000 പേരെ ഉള്‍ക്കൊളളാന്‍ ശേഷിയുള്ള കോസ്റ്റ കോണ്‍കോര്‍ഡിയ അഞ്ചു വര്‍ഷം മാത്രം പഴക്കമുള്ള യാത്രാക്കപ്പല്‍ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+