ലഖ്‌നൊ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ഉത്തരഖണ്ഡില്‍ ചെരുപ്പേറു നടത്തിയതിനു പിന്നില്‍ ബാബ രാംദേവെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്.
കൊള്ളക്കാരനാണു രാംദേവ്. കള്ളപ്പണം വാങ്ങി വെളുപ്പിക്കുന്നതിന് അദ്ദേഹം കമ്മീഷന്‍ വാങ്ങുന്നുണ്ട്. 100 കോടി രൂപയുടെ നികുതി വെട്ടിപ്പിന് അന്വേഷണം നേരിടുന്നു. സ്‌കോട്ട്‌ലന്‍ഡില്‍ ദ്വീപ് വാങ്ങാന്‍ പണം എവിടെ നിന്നാണു ലഭിച്ചത്? ബിജെപി, ആര്‍എസ്എസ് പിന്തുണയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ദിഗ് വിജയ് ആരോപിച്ചു.
യുപി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിക്കെതിരേ കരിങ്കൊടി പ്രതിഷേധം നടന്ന സംഭവത്തില്‍ കുല്‍ദീപ് സിങ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.
Blaming yoga guru Baba Ramdev for the shoe attack on Congress General Secretary Rahul Gandhi at a rally in Dehradun, Senior Congress leader Digvijay Singh said the former is aiding such elements to create unnecessary disruptions while facing trials for holding into unaccountable money.