Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയും എംപിയും തമ്മില്‍ വാക്കേറ്റം

മങ്കൊമ്പ്: കുട്ടനാട് പാക്കേജ് അവലോകന യോഗത്തില്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷുമായി വാക്കേറ്റവും കയ്യാങ്കളിയും. ഇതേത്തുടര്‍ന്നു മങ്കൊമ്പില്‍ മന്ത്രി പി.ജെ. ജോസഫ് വിളിച്ചുചേര്‍ത്ത കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും കുട്ടനാട് പാക്കേജ് അവലോകനയോഗം അലങ്കോലമായി.

ചര്‍ച്ചകള്‍ക്കിടയില്‍ മുല്ലപ്പെരിയാര്‍ വിഷയം പരാമര്‍ശിക്കപ്പെട്ടതാണ് ബഹളത്തിനു കാരണമായത്. ബഹളത്തെത്തുടര്‍ന്ന് ഇരുവിഭാഗം രാഷ്ട്രീയപ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പരസ്പരം വെല്ലുവിളികള്‍ നടത്തി.

ബഹളം ആരംഭിച്ച് കുറച്ചുസമയത്തിനുശേഷമാണു പോലീസ് എത്തിയത്. എ.സി. കനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ക്കും ആലോചനകള്‍ക്കുമിടയിലാണ് മുല്ലപ്പെരിയാര്‍ പരാമര്‍ശം കടന്നുവന്നത്. ചര്‍ച്ചകള്‍ക്കിടെ എ.സി. കനാലിനു പകരമായി മറ്റൊരു കനാല്‍ തുറക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. ഇക്കാര്യം പരിഗണിക്കാമോയെന്ന് മന്ത്രി പ്രതിനിധികളോടാരാഞ്ഞു.

അതു മുല്ലപ്പെരിയാറിനേക്കാള്‍ പ്രശ്‌നമാകുമെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി തിരിച്ചടിച്ചു. ഇതുകേട്ട മന്ത്രി വികാരാധീനനായി മുല്ലപ്പെരിയാറിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്രത്തില്‍ച്ചെന്നു കുഴപ്പമുണ്ടാക്കാതിരുന്നാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

ഇറെസ്‌പോണ്‍സിബിള്‍(ഉത്തരവാദിത്വമില്ലാത്ത) എംപി എന്നു കൊടിക്കുന്നിലിനെ നോക്കി പി.ജെ. ജോസഫ് പറഞ്ഞുവെന്ന് ആരോപിച്ചാണ് ബഹളം തുടങ്ങിയത്. ഒരുവിഭാഗം പ്രവര്‍ത്തകര്‍ വേദിയിലേക്കു കയറി ബഹളം വയ്ക്കുകയും മന്ത്രിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ ഇറെസ്‌പോണ്‍സിബിള്‍ എന്നല്ല, റെസ്‌പോണ്‍സിബിള്‍ എംപി എന്നാണു മന്ത്രി പറഞ്ഞതെന്നു ചടങ്ങില്‍ അധ്യക്ഷനായിരുന്ന തോമസ് ചാണ്ടി എംഎല്‍എ പിന്നീട് വിശദീകരിച്ചു. ബഹളം ശമിയ്ക്കാത്തതിനെ തുടര്‍ന്ന് തോമസ് ചാണ്ടി യോഗം അവസാനിച്ചതായി പ്രഖ്യാപിച്ചു. പാര്‍ട്ടിപ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സുരക്ഷാവലയം തീര്‍ത്താണു മന്ത്രിയെ യോഗസ്ഥലത്തുനിന്നു യാത്രയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+