Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് സര്‍ക്കാരിനെതിരെ എസ്എന്‍ഡിപി

Vellapally Natesan
ആലപ്പുഴ: ഭരണം നിലനിര്‍ത്താനായി എന്തുമാകാമെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തിയെന്ന് എസ്എന്‍ഡിപി. സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി സംഘടനയുടെ മുഖപത്രമായ യോഗനാദത്തിലെ മുഖപ്രസംഗത്തിലൂടെ നിശിതമായ വിമര്‍ശനമാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേന്‍ നടത്തിയിരിക്കുന്നത്.

മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും കൈയാളുന്ന വകുപ്പുകള്‍ക്കു നേരെയാണ് പ്രധാനമായും വിമര്‍ശനം.
വിദ്യാഭ്യാസവകുപ്പിലേയും തദ്ദേശഭരണവകുപ്പിലേയും ഉന്നത തസ്തികകളില്‍ ലീഗിന്റെ അനുഭാവികളേയോ പാര്‍ട്ടി നോമിനികളെ മാത്രമാണ് നിയമിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ വകുപ്പുകളില്‍ 90% ക്രിസ്തുമതത്തില്‍പ്പെട്ടവരെ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കുമ്പോള്‍ ബാക്കി സവര്‍ണ ഹിന്ദുക്കള്‍ക്കാണ് നല്‍കുന്നതെന്ന് വിമര്‍ശനവുമുണ്ട്.

ഇരുവകുപ്പുകളിലും ഉന്നതതസ്തികയില്‍ നിയമിച്ചവരുടെ പേരുവിവരങ്ങളും മുഖപ്രസംഗത്തില്‍ എടുത്തുപറയുന്നുണ്ട്.

സംസ്ഥാനത്ത് മതനിരപേക്ഷത ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിയെന്നും നിയമനങ്ങളില്‍ ജാതിനിറം വ്യക്തമാകുമ്പോള്‍ പിന്നോക്ക വിഭാഗം സംസ്ഥാനത്ത് തന്നെ ഇല്ലാതായെന്ന് തോന്നിപ്പോകുമെന്നും മുഖപ്രസംഗം വിശദീകരിയ്ക്കുന്നു.

ഭരണം നിലനിര്‍ത്താന്‍ എന്തുമാകാമെന്ന നിലപാടില്‍ മുഖ്യമന്ത്രി എത്തുമ്പോള്‍ അതിന് ദൂരെ വ്യാപക പ്രത്യാഘാതങ്ങളുണ്ടാകാമെന്ന പരോക്ഷഭീഷണിയും മുഖപ്രസംഗത്തിലുണ്ട്. വെറും രണ്ട് പേരടെ ഭൂരിക്ഷത്തില്‍ നില്‍ക്കുന്ന മന്ത്രിസഭ നിലനിര്‍ത്താന്‍ തീക്കൊള്ളിക്കൊണ്ട് തല ചൊറിയരുതെന്നും മുഖപ്രസംഗം ഉപദേശിയ്ക്കുന്നു. ഈ നിലപാട് തുടര്‍ന്നാല്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നൊരു മുന്നറിയിപ്പ് നല്‍കാനും എസ്എന്‍ഡിപി തയാറായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+