കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി വിചാരണ, സര്‍ക്കാറിന് സമയപരിധി

Google Oneindia Malayalam News

Supreme-court
ദില്ലി: ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായ പരാതികളില്‍ പ്രോസിക്യൂഷന്‍ നടപടികളിന്മേലുള്ള നിലപാട് സര്‍ക്കാര്‍ മൂന്നു മാസത്തിനുള്ളില്‍ വ്യക്തമാക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു.

പ്രോസിക്യൂഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അകാരണമായി വരുത്തുന്ന കാലതാമസം കൊണ്ട് ഒരു ഉദ്യോഗസ്ഥനും നിയമനടപടികളില്‍ നിന്നു രക്ഷപ്പെട്ടു പോവരുത്. നാലുമാസമായിട്ടും കേസില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കില്‍ ഉദ്യോഗസ്ഥനെതിരേയുള്ള നടപടികളുമായി കോടതികള്‍ക്ക് മുന്നോട്ടുപോകാവുന്നതാണ്.

മുന്‍ ടെലികോം മന്ത്രി രാജക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രിയുടെ അനുമതി തേടി കൊണ്ട് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.

ടുജി സ്‌പെക്ട്രം അഴിമതികേസില്‍ കുറ്റാരോപിതനായ രാജക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി തേടികൊണ്ട് നല്‍കിയ അപേക്ഷയ്ക്ക് 11 മാസം കഴിഞ്ഞിട്ടും പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് യാതൊരു മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സ്വാമി കോടതിയെ സമീപിച്ചത്.

English summary
All public authorities should give a sanction within 3 months against any public official if a request is made for prosecution-SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X