കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയകാന്തിനെ സഭയില്‍ നിന്നും പുറത്താക്കി

  • By Ajith Babu
Google Oneindia Malayalam News

Vijayakanth
ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി ജയലളിതയുമായി കൊമ്പുകോര്‍ത്ത പ്രതിപക്ഷ നേതാവ് വിജയകാന്തിനെയും ഡിഎംഡികെ എംഎല്‍എമാരെയും സഭയില്‍നിന്ന് പുറത്താക്കി.

ബഹളത്തിനിടെ ഭരണപക്ഷത്തിനു നേരേ മോശമായ തരത്തില്‍ അംഗവിക്ഷേപം നടത്തിയതിനാണ് നടപടി. ബുധനാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനത്തിിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് സംഭവം. വിജയകാന്തിനെതിരെ വിചാരണ നടത്താന്‍ സഭാ അവകാശ സമിതിയോട് ആവശ്യപ്പെടുമെന്ന് സ്പീക്കര്‍ ജയകുമാര്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയകാന്തുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നെന്ന് മുഖ്യമന്ത്രി ജയലളിത പിന്നീട് പറഞ്ഞു. സഭാ സമ്മേളന കാലയളവിലേക്കു സസ്‌പെന്‍ഷനാണ് വേണ്ടിയിരുന്നതെന്നും കുറഞ്ഞ ശിക്ഷയാണ് സ്പീക്കര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബസ് ചാര്‍ജ് കൂട്ടല്‍, പാല്‍വില വര്‍ധന വിഷയങ്ങളിലാണ് മുഖ്യപ്രതിപക്ഷമായ ഡിഎംഡികെയും ഭരണകക്ഷിയായ എഐഎഡിഎംകെയും തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നത്. മുഖ്യമന്ത്രിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച വിജയകാന്തിനെ നേരിടാന്‍ ഭരണകക്ഷി അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു.

ഇതോടെ ഡിഎംഡികെഎഐഎഡിഎംകെ അംഗങ്ങള്‍ തമ്മില്‍ വാക്‌പോര് തുടങ്ങി. ബഹളത്തിനിടെ വിജയകാന്ത് ഭരണപക്ഷത്തിനു നേരേ നടത്തിയ അം ഗവിക്ഷേപം സഭയുടെ അന്തസിനു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഡി. ജയകുമാറാണ് നടപടിയെടുത്തത്. വിജയകാന്തിന്റെ പ്രവൃത്തി പരിശോധിക്കാന്‍ പ്രിവിലെജ് കമ്മിറ്റിക്കു സ്പീക്കര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Opposition DMDK members, including their leader Vijayakanth, were on Wednesday evicted from Tamil Nadu Assembly after a fiery verbal exchange between him and chief minister J Jayalalithaa, who dubbed his conduct as "obnoxious" and regretted the tie-up with his party in the assembly polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X