ബീഹാറില്‍ മുസ്ലീങ്ങളുടെ സഹായത്തോടെ ഹിന്ദു ക്ഷേത്രം
പാറ്റ്‌ന: സാമൂദായിക സൗഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃകയായി കൊണ്ട് ബീഹാറിലെ ഗയ ജില്ലയില്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രമുയരുന്നു. പ്രദേശത്തുള്ള മുസ്ലീങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ ആരാധനാലയത്തിന്റെ പണിപൂര്‍ത്തിയായത്.
മുസ്ലീങ്ങള്‍ സാമ്പത്തികമായി മാത്രമല്ല സഹായിച്ചത്. അവരും ഞങ്ങളോടൊപ്പം നിര്‍മാണപ്രവര്‍ത്തികളില്‍ പങ്കെടുത്തു-പരിസരവാസികളിലൊരാളായ സുരേഷ് പ്രസാദ് പറഞ്ഞു. ഈ അമ്പലം ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകമാണ്. ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗം പേരും റയില്‍വേ ജീവനക്കാരാണ്-അശോക് കുമാര്‍ അറിയിച്ചു.
ഐക്യത്തോടെയും സഹിഷ്ണുതയോടും കൂടി ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി-നിര്‍മാണപ്രവര്‍ത്തികളുമായി സഹകരിച്ച തൗഹീദ് ആലം പറഞ്ഞു. 2010ലാണ് അമ്പലത്തിനു തറക്കല്ലിട്ടത്. ഞങ്ങളും ഹിന്ദു സഹോദരന്മാര്‍ക്കൊപ്പം ചേര്‍ന്ന് അമ്പലത്തിനുവേണ്ടിയുള്ള പണം സമാഹരിച്ചു. ഏകദേശം അഞ്ചു ലക്ഷം രൂപയോളം ഇത്തരത്തില്‍ മുസ്ലീം വിഭാഗത്തില്‍ നിന്നു മാത്രം ലഭിച്ചു.












Click it and Unblock the Notifications