Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുര്‍ഷിദിന്റെ നില പരുങ്ങലില്‍

Salman Khurshid,
ദില്ലി: ന്യൂനപക്ഷ സംവരണം സംബന്ധിച്ച തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. തന്റെ പ്രസ്താവനയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയ്ക്ക് കത്തയച്ചതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഖുര്‍ഷിദ് വ്യക്തമാക്കി.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ധിക്കരിയ്ക്കുകയും വെല്ലുവിൡയ്ക്കുകയും ചെയ്തത് ഖുര്‍ഷിദിന്റെ മന്ത്രിപദത്തിന് ഭീഷണിയായിട്ടുണ്ട്. ഇതേപ്പറ്റി പ്രതികരിയ്ക്കാന്‍ കോണ്‍ഗ്രസ് വക്താക്കള്‍ വിസമ്മതിയ്ക്കുകയാണ്. മന്ത്രി അമിതാവേശം കാണിച്ചു സ്വയം കുഴികുഴിച്ചതായാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം. ഖുര്‍ഷിദിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തയാറാവില്ലെന്നാണ് കരുതപ്പെടുന്നത്.

അതേസമയം രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഖുര്‍ഷിദിന്റെ നിലപാട്. ഉത്തര്‍പ്രദേശിലെ ഫറൂക്കാബാദില്‍ ശനിയാഴ്ച നടന്ന പൊതുയോഗത്തിലാണ് ഖുര്‍ഷിദ് വിവാദ പ്രസ്താവന നടത്തിയത്. ഫറൂക്കാബാദില്‍ സ്ഥാനാര്‍ത്ഥിയായ ഭാര്യ ലൂയിസിന്റെ പ്രചാരണാര്‍ത്ഥമുള്ള ഒരു യോഗത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഒ.ബി.സി ക്വോട്ടയില്‍ ഉപസംവരണം അനുവദിക്കുമെന്ന് ഖുര്‍ഷിദ് വാഗ്ദാനം ചെയ്തിരുന്നു.

ഇത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ബോധ്യപ്പെട്ട കമ്മീഷന്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ശാസിച്ചു. എന്നാല്‍ കമ്മീഷന്‍ നടപടിയെ ധിക്കരിച്ച മന്ത്രി തന്നെ തൂക്കിക്കൊന്നാലും ഉത്തര്‍പ്രദേശിലെ മുസ്‌ലിം വിഭാഗത്തിന് എന്തുവിലകൊടുത്തും സംവരണം അനുവദിക്കുമെന്ന് ശനിയാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.

ഖുര്‍ഷിദിന്റെ തെറ്റായ നടപടിയിലൂടെ ഭരണഘടനാസ്ഥാപനങ്ങള്‍ തമ്മിലുള്ള സന്തുലിതമായ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണെന്നു രാഷ്ട്രപതിയ്ക്കയച്ച കത്തില്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖുര്‍ഷിദിന്റെ നടപടിക്കെതിരേ ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കമ്മീഷന്റെ ശാസന ധിക്കരിച്ച മന്ത്രിയെ യുപിയില്‍ കടക്കാന്‍ അനുവദിക്കരുതെന്നു ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+