കപ്പലിന് വേണ്ടി വ്യാപക തിരച്ചില്‍

ദക്ഷിണ നാവിക കമാന്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഐ.എന്‍.എസ് സര്‍വേക്ഷക്, ഐ.സി.ജി.എസ് സാവിത്രിഭായ് ഫുലെ, കോസ്റ്റ് ഗാര്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളായ സി 144, സി 143 എന്നിവയും കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനവുമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നാവികസേനയുടെ ഒരു കപ്പല്‍കൂടി ഉടന്‍ തിരച്ചിലിനുവേണ്ടി പുറപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു.
അതിനിടെ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കപ്പലിനെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. അപകടകരമായി കപ്പല്‍ ഓടിച്ചതിനാണ് കേസ്. സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും ഉത്തരവിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ആണ് ഉത്തരവിട്ടിരിക്കുന്നത്. കൊച്ചിയിലെ മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗത്തിനാണ് അന്വേഷണച്ചുമതല.












Click it and Unblock the Notifications