കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോട്ടിടിച്ചത് എംവി പ്രഭു ദയയാണെന്ന് സൂചന

  • By Shabnam Aarif
Google Oneindia Malayalam News

Prabhu Daya
കൊച്ചി: ചേര്‍ത്തലയ്ക്കടുത്ത് മത്സ്യബന്ധന ബോട്ട് ഇടിച്ചു തകര്‍ത്ത് കടന്നു കളഞ്ഞ കപ്പല്‍ എംവി പഭു ദയ എന്നു പേരുള്ള ഇന്ത്യന്‍ ചരക്കു കപ്പലാണെന്നു സൂചന. ഗോവയില്‍ നിന്നും സിങ്കപ്പൂരിലേക്കു പോവുകയായിരുന്ന കപ്പലില്‍ സിങ്കപ്പൂര്‍ പതാകയുണ്ടായിരുന്നു.

കപ്പല്‍ കൊച്ചി തീരത്തെത്തിക്കാന്‍ ഷിപ്പിംഗ് ഡയരക്റ്റര്‍ നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ ഈ കപ്പല്‍ തമിഴ്‌നാട് തീരത്ത് തടഞ്ഞിട്ടിരിക്കുകയാണ്. എന്നാല്‍ ഈ കപ്പല്‍ തന്നെയാണോ ബോട്ട് ഇടിച്ചു തെറിപ്പിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല.

രാജസ്ഥാന്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള തൊലാനി ഷിപ്പിംഗ് കമ്പനിയുടെ കപ്പലാണ് എംവി പ്രഭു ദയ.

അപകടം നടക്കുമ്പോള്‍ പരസരങ്ങളിലായുണ്ടായിരുന്ന ഒന്‍പതു കപ്പലുകളില്‍ പ്രഭു ദയ ഒഴികെയുള്ള മറ്റു എട്ടു കപ്പലുകളും അപകടത്തെക്കുറിച്ചുള്ള അന്വേഷണവുമായി പ്രതികരിച്ചിരുന്നു. ഇവിടെ പ്രഭു ദയയുടെ മൗനമാണ് ഇപ്പോള്‍ ഈ കപ്പലിനെ സംശയത്തിന്റെ നിയലിലാക്കിയിരിക്കുന്നത്.

മറ്റു രണ്ടു കപ്പലുകളെ കൂടി സംശയിക്കുന്നുണ്ട്. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ച അപകടത്തില്‍ മറ്റു മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഡോണ്‍ 1 എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഈ ബോട്ടും ഇതു വരെ കണ്ടെടുക്കാനായിട്ടില്ല.

English summary
The Indian ship which collided with the shipping boat is MV Prabhu Daya. Bit it is not confirmed and two other ships are also under doubt. Prabhu Daya was going to Singapore from Goa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X