കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോട്ട് കണ്ടെത്തി, പ്രഭു ദയ ഇന്ന് ചെന്നൈ തീരത്ത്

  • By Shabnam Aarif
Google Oneindia Malayalam News

Prabhu Daya
കൊല്ലം: കപ്പല്‍ ഇടിച്ചു അപകടത്തില്‍ പെട്ടു കാണായതായ ബോട്ട് കണ്ടെത്തി. രണ്ടു പേരുടെ മരണത്തിനും മൂന്നു പേരുടെ തിരോധാനത്തിനും കാരണമായ അപകടത്തില്‍ പെട്ട ഡോണ്‍ 1 എന്ന മത്സ്യബന്ധന ബോട്ട് ആണ് ശനിയാഴ്ച കണെത്തിയത്.

കടലില്‍ അന്‍പതോളം അടി ആഴത്തില്‍ വലയില്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ബോട്ട് കണ്ടെത്തിയത്. കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ ബോട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നു ഞായറാഴ്ച പരിശോധിക്കും.

ഇതിനിടയില്‍ ഡോണ്‍ 1നെ ഇടിച്ചു തകര്‍ത്ത് കടന്നു കളഞ്ഞ ഇന്ത്യന്‍ ചരക്കു കപ്പല്‍ എംവി പ്രഭു ദയ ഞായറാഴ്ച ചെന്നൈ തീരത്തെത്തെത്തും. അപകടത്തിനു കാരണമായ കപ്പല്‍ എംവി പ്രഭു ദയയാണോ എന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

അപകടം നടക്കുമ്പോള്‍ ആ പരിസരങ്ങളില്‍ ഉണ്ടായിരുന്ന മൂന്നു കപ്പലുകളെയാണ് സംശയിക്കുന്നത്. എന്നാല്‍ എംവി പിരഭു ദയയെ മാത്രമാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

നേരത്തെ കൊച്ചിയില്‍ എത്താനാണ് കപ്പലിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൊളംബോ തീരത്തുള്ള കപ്പലിനോട് തൊട്ടടുത്ത ഇന്ത്യന്‍ തീരമായ ചെന്നൈയില്‍ എത്തിയാല്‍ മതി എന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

കപ്പലിന്റെ ക്യാപ്റ്റന്‍ സന്തോഷ് കുമാറിനെയും മറ്റു തൊഴിലാളികളെയും ചോദ്യം ചെയ്യുമെന്നാണ് സൂചന്. മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗമാണ് ചോദ്യം ചെയ്യലും പരിശോധനയും നടത്തുക.

English summary
The boat which was drowned has discovered. It was found tangled with the fishing net. If the missing 3 fisher men are inside the boat is yet to be confirmed. Mean while the Indian goods Ship which caused this accident will come back to Chennai shore today for the intorrogation and investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X