കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപ കൂടിയേക്കും

  • By Ajith Babu
Google Oneindia Malayalam News

Petrol Price
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതിന് പിന്നാലെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നു. ആഗോള വിപണിയിലെ വിലയ്ക്കനുസരിച്ച് വില്‍ക്കാന്‍ സാധിക്കാത്തതിനാലുണ്ടാവുന്ന നഷ്ടം നികത്തുന്നതിനായി പെട്രോള്‍ വില ഒറ്റയടിയ്ക്ക് ലിറ്ററിന് അഞ്ച് രൂപ വരെ വര്‍ധിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

ഇതിന് മുന്നോടിയായി ദില്ലിയില്‍ കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസിന് (സി.എന്‍.ജി) വില അഞ്ച് ശതമാനം ഉയര്‍ത്തിക്കഴിഞ്ഞു. പെട്രേളിന് വില വര്‍ധിപ്പിക്കുന്നതിന് പുറമെ ഡീസലിന് വില ഉയര്‍ത്താന്‍ കമ്പനികള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയേറ്റ കോണ്‍ഗ്രസ് ഇനി പെട്രോളിയം വില നിയന്ത്രിയ്ക്കാന്‍ മെനക്കെടുമെന്ന് ആരും കരുതുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയ്ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പകവീട്ടലായി പെട്രോള്‍ വില വര്‍ദ്ധന മാറും.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ തിരിഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ തിരഞ്ഞെടുപ്പ് സമാപിച്ചതോടെ ഈ മൃദുസമീപനം ഉപേക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

English summary
Price of Compressed Natural Gas (CNG) has been hiked in Delhi and in its adjacent areas. The latest hike in the price of CNG will be affected by Monday (Mar 5) midnight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X