കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎസ് ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റിക്കൊന്നു

  • By Nisha Bose
Google Oneindia Malayalam News

ഗ്വാളിയോര്‍: അനധികൃത ഖനനത്തിനെതിരെ നടപടികളെടുത്ത ഐപിഎസ് ഉദ്യോഗസ്ഥനെ ഖനിമാഫിയ ട്രാക്ടര്‍ കയറ്റിക്കൊന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. മധ്യപ്രദേശിലെ ബാന്‍മോറില്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറായ നരേന്ദ്രകുമാറിനെ (30)യാണ് ഖനിമാഫിയ കൊല്ലപ്പെടുത്തിയത്.

ബാന്‍മോറിനടുത്ത് മുംബൈആഗ്ര ദേശീയപാതയില്‍ കല്ലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ട്രോളി തടയാന്‍ ശ്രമിക്കുകയായിരുന്നു നരേന്ദ്രകുമാര്‍. ജീപ്പില്‍ പിന്തുടര്‍ന്നെത്തിയ നരേന്ദ്രകുമാര്‍ ട്രാക്ടറിന്റെ മുന്നില്‍ ജീപ്പ് നിര്‍ത്തുകയും ട്രാക്ടര്‍ നിര്‍ത്താനാവശ്യപ്പെടുകയുമായിരുന്നു.

എന്നാല്‍ ട്രാക്ടര്‍ ഡ്രൈവര്‍ വണ്ടിയുടെ വേഗത കൂട്ടി നരേന്ദ്രകുമാറിന്റെ മേല്‍ കയറ്റി ഇറക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ഗ്വോളിയോറിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ട്രാക്ടര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2009 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. ബാന്‍മോറില്‍ ചുമതലയേറ്റതുമുതല്‍ അനധികൃത ക്വാറികള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയായിരുന്നു.

English summary
A young Indian Police Service (IPS) officer was killed on Thursday when a tractor-trolley, suspected to be laden with illegally-quarried stones, ran over him when he tried to stop it in Madhya Pradesh's Morena district, police said. The driver was arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X