ബോട്ടപകടം: 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
കൊല്ലം: കപ്പലിടിച്ച് ബോട്ട് തകര്‍ന്ന സംഭവത്തില്‍ കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
തകര്‍ന്ന ബോട്ടിനടിയില്‍ നിന്നാണ് ഒരു മൃതദേഹം ലഭിച്ചത്. നാവികസേന കപ്പല്‍ ഐഎന്‍എസ് നിരീക്ഷകിലെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
47 മീറ്റര്‍ ആഴത്തിലുള്ള തകര്‍ന്ന ബോട്ടില്‍ കുരുങ്ങി കിടക്കുന്ന മൃതദേഹം കാണാതായ മത്സ്യത്തൊഴിലാളി കോവില്‍തോട്ടം കല്ലിശേരില്‍ ക്ലീറ്റസിന്റേതാണെന്ന് വ്യക്തമായിട്ടുണ്ട്.
അതേസമയം ശനിയാഴ്ച രാവിലെ കൊല്ലം കടല്‍ത്തീരത്തു കണ്ടെത്തിയ മൃതദേഹം മത്സ്യത്തൊഴിലാളി ബെര്‍ണാഡിന്റേതെന്നു സ്ഥിരീകരിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം ബന്ധുക്കളെത്തിയാണു തിരിച്ചറിഞ്ഞത്. വസ്ത്രങ്ങളില്‍ നിന്നാണു മൃതദേഹം ബെര്‍ണാഡിന്റേതെന്ന സ്ഥിരീകരണത്തില്‍ എത്തിയത്.
ബുധനാഴ്ച രാവിലെ തിരുമുല്ലവാരത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ അഴുകിയ നിലയിലാണു മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.


Click it and Unblock the Notifications